സെക്രട്ടറിയേറ്റ് മാര്‍ച്ച് അതിക്രമകേസില്‍ അറസ്റ്റിലായ യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കോടതി റിമാന്റ് ചെയ്തു. രാഹുല്‍ നല്‍കിയ ജാമ്യഹര്‍ജി വഞ്ചിയൂര്‍ കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് 2 കോടതിയാണ് രാഹുലിന്റെ ഹര്‍ജി തള്ളിയത്. 14 ദിവസത്തേക്കാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ റിമാന്റ് ചെയ്തിരിക്കുന്നത്.
ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ടതിന് ശേഷമാണ് കോടതി വിധി. രാഹുലിന് ന്യൂറോ സംബന്ധമായ അസുഖമുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ വൈദ്യ പരിശോധനയില്‍ രാഹുലിന് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തി. ഇതിന് പിന്നാലെയാണ് കോടതി ജാമ്യം നിഷേധിച്ചത്.