എളമരം കരീമിനെ രൂക്ഷമായി വിമർശിച്ച് എൻ കെ പ്രേമചന്ദ്രൻ

Written by Web Desk1

Published on:

തിരുവനന്തപുരം: സിപിഎം നേതാവ് എംപി എളമരം കരീ (CPM leader MP Elamaram Karim) മിനെ രൂക്ഷമായി വിമർശിച്ച് യുഡിഎഫ് എംപി എൻ കെ പ്രേമചന്ദ്രൻ (UDF MP NK Premachandran). രാജ്യസഭയിലെ സിപിഎമ്മിന്റെ കക്ഷിനേതാവ് എളമരം കരീം സംഘപരിവാർ സംഘടനയായിട്ടുള്ള ബിഎംഎസിന്റെ (BMS) സമ്മേളനത്തിനു പോയി കാപ്പിയും കഴിച്ച് പുറത്തിറങ്ങിയിട്ടാണ് ബിജെപി (BJP) യെ നഖശിഖാന്തം എതിർക്കുന്ന തന്നെ ബിജെപി (BJP) യിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നതെന്ന് പ്രേമചന്ദ്രൻ (NK Premachandran)) വിമർശിച്ചു. ഒരു ചാനൽ ചർച്ചക്കിടെയായിരുന്നു എൻ കെ പ്രേമചന്ദ്രന്റെ പരാമർശം.

ബിജെപി എന്നത് സംഘപരിവാർ സംഘടന (Sangh Parivar organization) യല്ലെന്നാണ് താൻ മനസ്സിലാക്കുന്നത്. തന്റെ ചിന്ത ശരിയാണെങ്കിൽ ആർഎസ്എസ്, ബജ്‌റംഗ്ദൾ, എബിവിപി, ബിഎംഎസ് (RSS, Bajrang Dal, ABVP, BMS) തുടങ്ങിയവയൊക്കെയാണ് സംഘപരിവാർ സംഘടനകൾ. നരേന്ദ്രമോദി സർക്കാറിന്റെ (Narendra Modi Govt) കെടുകാര്യസ്ഥത തുറന്നെതിർത്ത് മൂന്ന് മണിക്കൂർ പ്രമേയം അവതരിപ്പിച്ച തന്നെയാണ് സംഘിയാക്കാൻ സിപിഎം നേതാവ് എളമരം കരീം ((CPM leader MP Elamaram Karim)) ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

See also  23 കാരി ബന്ധുവിന്റെ വീട്ടിലെ കുളിമുറിയില്‍ തൂങ്ങിയ നിലയില്‍; ചികിത്സയിലിരിക്കെ മരണം

Related News

Related News

Leave a Comment