നിയമസഭയിൽ നാടകീയ രംഗങ്ങൾ സ്പീക്കറുടെ ഡയസിൽ ബാനർ കെട്ടി;സഭ ഇന്നത്തേക്ക് പിരിഞ്ഞു; അടിയന്തിരപ്രമേയ ചർച്ചയില്ല

Written by Taniniram

Published on:

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ‘മലപ്പുറം പരാമര്‍ശത്തില്‍’ അടിയന്തര പ്രമേയ ചര്‍ച്ച നടക്കില്ല. രൂക്ഷമായ ഭരണപ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ പോര്‍വിളി ഉയര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ‘മലപ്പുറം’ പരാമര്‍ശത്തിന്മേല്‍ നിയമസഭയില്‍ 12 മണിക്ക് അടിയന്തര പ്രമേയ ചര്‍ച്ച നടത്തുമെന്നായിരുന്നു പ്രഖ്യാപണം. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ മലപ്പുറം പരാമര്‍ശവും കള്ളക്കടത്ത് പണം ദേശ വിരുദ്ധ പ്രവണതകള്‍ക്ക് ഉപയോഗിക്കുന്നെന്ന പരാമര്‍ശവും സംസ്ഥാനത്തിന് അവമതിപ്പ് ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി സണ്ണി ജോസഫ് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. തന്റെ പരാമര്‍ശത്തിന് മേല്‍ ബോധപൂര്‍വ്വം തെറ്റിദ്ധാരണ ഉണ്ടാക്കുകയാണെന്നും ഈ വിഷയം അടിയന്തിരമായി ചര്‍ച്ച ചെയ്യണമെന്നും മുഖ്യമന്ത്രിയും സഭയില്‍ ആവശ്യപ്പെട്ടു. ഇതോടെ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നല്‍കുകയായിരുന്നു. ഇതിനു ശേഷമാണ് ബഹളം ഉണ്ടാക്കിയത്.

പ്രതിപക്ഷത്തിന്റെ നേതാവാരാണെന്ന് ചോദിച്ച സ്പീക്കറെ കടന്നാക്രമിച്ച സംഭവത്തില്‍ പ്രതിപക്ഷ നേതാവിനെ വിമര്‍ശിച്ച മുഖ്യമന്ത്രിയുടെയും പാര്‍ലമെന്ററികാര്യ മന്ത്രിയുടെയും പരാമര്‍ശത്തില്‍ തിരിച്ചടിച്ച് വി.ഡി. സതീശന്‍ രംഗത്ത് വന്നിരുന്നു. ഞാന്‍ എല്ലാം ദിവസവും പ്രാര്‍ഥിക്കുന്നത് അങ്ങയെ പോലെ അഴിമതിക്കാരനായി മാറരുതെന്നാണ് മുഖ്യമന്ത്രിക്ക് വി.ഡി സതീശന്‍ ചുട്ടമറുപടി നല്‍കി. ‘ഞാന്‍ നിലവാരമില്ലാത്തവന്‍ ആണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി എന്നെ കുറിച്ച് നല്ല വാക്കാണ് പറഞ്ഞിരുന്നെങ്കില്‍ വിഷമിച്ചു പോയേനെ. ഞാന്‍ വിശ്വാസിയാണ്. അങ്ങയെ പോലെ ഒരു അഴിമതിക്കാരനാകരുതെന്നും നിലവാരമില്ലാത്തവനാകരുതെന്നും എല്ലാ ദിവസവും പ്രാര്‍ഥിക്കാറുണ്ട്. എന്റെ നിലവാരം അളക്കാന്‍ മുഖ്യമന്ത്രി വരേണ്ട’ -പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു. ഇതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് വന്‍ പ്രതിഷേധത്തിനിടയാക്കിയത്.

See also  'വൈകിയാൽ ബോചെ പറ്റിച്ചെന്ന് പറയും, അതാണ് പണം ഏൽപ്പിച്ചത്: ശ്രുതിക്ക് ഏട്ടനായി ഒപ്പമുണ്ടാകും'

Related News

Related News

Leave a Comment