കേന്ദ്ര സര്‍ക്കാരിന്റെ 2002 ലെ MSCS ആക്ടനുസരിച്ച് പ്രവര്‍ത്തനമാരംഭിച്ച ന്യൂ ഇന്ത്യ ട്രാവല്‍ കോ-ഓപറേറ്റീവ് ലിമിറ്റഡ് .( NITC) സഹകരണ പ്രസ്ഥാനത്തിന്റെ മാള, ചെന്ത്രാപ്പിന്നി, പെരിങ്ങോട്ടുകര, ഒല്ലൂര്‍, പാലക്കാട് ടൗണ്‍, കോങ്ങാട് എന്നീ ആറ് ശാഖകളും ,NITC യുടെ സംയുക്ത സംരഭങ്ങളായ ഭാരതി സൂപ്പര്‍മാര്‍ക്കറ്റ് തൃശൂര്‍ ശക്തന്‍ നഗറിലും , ഭാരതി ബയോ ബാഗ്‌സ് യൂണിറ്റ് തൃശൂര്‍ കുറ്റൂരിലും പ്രവര്‍ത്തനമാരംഭിച്ചു. ശനിയാഴ്ച രാവിലെ നടന്ന ചടങ്ങില്‍ NITC ചെയര്‍മാന്‍ രവീന്ദ്രന്‍ പാലങ്ങാട്ട് , NITC മാനേജിംഗ് ഡയറക്ടര്‍ കെ പി മനോജ് കുമാര്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ വിശിഷ്ട വ്യക്തികളായി മാള ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ T V യദുകൃഷ്ണന്‍ ,സിനിമാ പ്രവര്‍ത്തകന്‍ അനിയന്‍ ചിത്രശാല, ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഒപ്പം തന്നെ ഓണ്‍ ലൈനായി മറ്റു അഞ്ചു ബ്രാഞ്ചുകളും ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശുഭ സുരേഷ്, ഷോര്‍ട്ട് ഫിലിം ഡയറക്ടര്‍ സിറിന്‍സണ്‍ എന്നിവര്‍ പെരിങ്ങോട്ട്കര ശാഖയിലും ,ചെന്ത്രാപ്പിന്നി ഗ്രാമപഞ്ചായത്ത് മെമ്പര്‍ അനില്‍കുമാര്‍, സിനി& സീരിയല്‍ ആര്‍ട്ടിസ്റ്റ് ഷൈജന്‍ ശ്രീവത്സം എന്നിവര്‍ ചെന്ത്രാപ്പിന്നി ശാഖയിലും, സോഷ്യല്‍ ആക്ടിവിസ്റ്റും ,സിനിമാ നിര്‍മ്മാതാവുമായ അന്‍വര്‍ അബ്ദുള്ള ,സിനിമാ പ്രവര്‍ത്തകന്‍ ശ്രീകാന്ത് വിശ്വനാഥന്‍, സീരിയല്‍ ആര്‍ട്ടിസ്റ്റ് അഞ്ജുഷ പി ജി എന്നിവര്‍ ഒല്ലൂര്‍ ബ്രാഞ്ചിലും ,പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ ,വെല്‍ കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എ.വി. മനാഫ് ,അഡ്വ: S M ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പാലക്കാട് ബ്രാഞ്ചിലും ,കോങ്ങാട് ഗ്രാമപഞ്ചായത്ത് 12th വാര്‍ഡ് മെമ്പര്‍ ബിന്ദു പി ,എടത്തറ യു പി സ്‌കൂര്‍ റിട്ട. ഹെഡ്മാസ്റ്റര്‍ .കൃഷ്ണകുമാര്‍ C Vകോങ്ങാട് ബ്രാഞ്ചിലും വിശിഷ്ടാത്ഥികളായി പങ്കെടുത്തു .
NITC- ഭാരതി സൂപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടന ചടങ്ങില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ പള്ളിക്കുളം ഡിവിഷന്‍ കൗണ്‍സിലര്‍ സിന്ധു ആന്റോ ചാക്കോള ,കൊക്കാല ഡിവിഷന്‍ കൗണ്‍സിലര്‍ വിനോദ് പൊള്ളാഞ്ചേരി ‘കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ ട്രഷറര്‍ ജോയ് പ്ലാശേരി ,ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന സെക്രട്ടറി P S രഘുനാഥ് ,കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂര്‍ ജില്ല സെക്രട്ടറി ജോഷി തേറാട്ടില്‍ , കേശവദാസ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
NITC- ഭാരതി ബായോ ബാഗ്‌സ് യൂണിറ്റ് ഉദ്ഘാടന ചടങ്ങുകളില്‍ കോലഴി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി .ലക്ഷ്മി വിശ്വo ഭരന്‍ ,ശ്രീ ബാലന്‍ കണിമംഗലത്ത് ,അനുരാഗ് സി അശോകന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു .
ഡയറക്ടര്‍മാരായ .മുഹമ്മദ് റാഫി ,ഹരികൃഷ്ണന്‍ ,ജനറല്‍ മാനേജര്‍ M വിദ്യാസാഗര്‍ ,ശ്രീ.ശശികുമാര്‍ ,സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുത്ത് സംസാരിച്ചു .