അമ്മത്തൊട്ടിലിൽ വീണ്ടും “നിലാ”വെത്തി…..

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : തൈക്കാട് ശിശുക്ഷേമ സമിതി (Thaikkad Child Welfare Committee) യുടെ ആസ്ഥാനത്തുള്ള അമ്മത്തൊട്ടിലിൽ വീണ്ടും ഒരു പെൺ കുരുന്നെത്തി. ചൊവ്വ പകൽ 2.50നാണ് 10 ദിവസം പ്രായമായ പെൺകുഞ്ഞിനെ ലഭിച്ചത്. കുഞ്ഞിന് “നിലാ’’ എന്ന് പേരിട്ടതായി സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി അറിയിച്ചു.

കുഞ്ഞിന്റെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികളുണ്ടെങ്കിൽ സമിതി അധികൃതരുമായി അടിയന്തരമായി ബന്ധപ്പെടണം. രണ്ടാം തവണയാണ് അമ്മത്തൊട്ടിലിൽ പകൽ കുഞ്ഞിനെ ലഭിക്കുന്നത്. ജന്മംകൊടുത്ത കുരുന്നുകളെ സ്വയം നശിപ്പിക്കാതെ സർക്കാരിന് കൈമാറണമെന്ന്‌ മന്ത്രി വീണാ ജോർജ് അഭ്യർഥിച്ചതിനുശേഷമാണ് തുടർച്ചയായി കുഞ്ഞുങ്ങളെത്തിയത്.

അമ്മത്തൊട്ടിലിൽനിന്ന് ദത്തെടുക്കൽ കേന്ദ്രത്തിൽ എത്തിച്ച കുഞ്ഞിനെ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ആരോ​ഗ്യപരിശോധന നടത്തി. 2.8 കിലോ തൂക്കമുള്ള കുഞ്ഞ് പൂർണ ആരോഗ്യവതിയാണ്. തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 601–-ാമത്തെ കുരുന്നാണിത്. ഒരു വർഷത്തിനിടയിൽ തിരുവനന്തപുരത്ത് അമ്മത്തൊട്ടിലിൽ ലഭിക്കുന്ന പതിനഞ്ചാമത്തെ കുഞ്ഞാണ് നിലാ. ഈ വർഷം 25 കുഞ്ഞുങ്ങളാണ് ദത്തെടുക്കപ്പെട്ടത്.

Related News

Related News

Leave a Comment