- Advertisement -
കോഴിക്കോട്: കേരളത്തില്‍ കഴിഞ്ഞ ദിവസം നടന്ന എന്‍ ഐ എ പരിശോധനയില്‍ കോഴിക്കോട്ടെ ചായക്കടയിലെ ജോലിക്കാരനെ ചോദ്യം ചെയ്തതായി റിപ്പോര്‍ട്ട്. ഇതര സംസ്ഥാന തൊഴിലാളിയായ പതിനേഴുകാരനെ ആണ് എന്‍ഐഎ ചോദ്യം ചെയ്തത് എന്നാണ് വിവരം. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട് എന്ന് പറയപ്പെടുന്നു. നഗരത്തിലെ ചായക്കടയില്‍ ജോലി ചെയ്യുന്ന ആളാണ് ഇയാള്‍.
ഡിസംബര്‍ 27 ന് എന്‍ ഐ എ ലഖ്നൗ ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസും നല്‍കിയിട്ടുണ്ട് എന്നാണ് സൂചന. കോടതി സമുച്ചയത്തിന് സമീപത്തെ ചായക്കടയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത് എന്നാണ് വിവരം. 40 മിനിറ്റോളം ഇയാളെ ചോദ്യം ചെയ്തു. 20 ദിവസം മുന്‍പാണ് യുവാവ് ജോലി തേടി കേരളത്തിലെത്തിയത്.