സഹകരണബാങ്ക് തകര്‍ക്കാന്‍ ക്വട്ടേഷന്‍

Written by Taniniram Desk

Updated on:

കേന്ദ്ര സഹകരണ മന്ത്രാലയത്തിന് കീഴിലുള്ള എൻ.എഫ്.ടി.സി.ഐ ഇന്ത്യയുടെ തൃശ്ശൂർ ശാഖയ്ക്ക് അനുമതിയില്ലെന്ന പേരിൽ പ്രചരിക്കുന്ന വാർത്തകൾ കെട്ടിച്ചമച്ചത്. ഈ സ്ഥാപനത്തിനെതിരെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് എൻ.എഫ്.ടി.സി.ഐ ഇന്ത്യയുടെ ചെയർമാൻ എന്നവകാശപ്പെടുന്ന വി.വി.പി നായർ തൃശ്ശൂർ സിറ്റി പോലീസിന് പരാതി നൽകിയിരുന്നു. എന്നാൽ വി.വി.പി നായർക്ക് നിലവിൽ എൻ.എഫ്.ടി.സി.ഐയിൽ യാതൊരു പദവികളുമില്ലെന്നതിനുള്ള തെളിവ് പുറത്തുവന്നു.

വി.വി.പി നായരെ ചെയ‍ർമാൻ പദവിയിൽ നിന്ന് പുറത്താക്കിയതായി കഴിഞ്ഞ വർഷം ഡിസംബറിൽ എൻ.എഫ്.ടി.സി.ഐ പുറത്തിറക്കിയ അറിയിപ്പ് വ്യക്തമാക്കുന്നു. വി.വി.പി നായർ ബൈലോകൾക്ക് വിരുദ്ധമായി നടത്തിയ ചില തിരിമറികളും ഓഫീസ് നിയമനങ്ങളുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ നിലവിലുള്ള കേസിൻ്റെ അടിസ്ഥാനത്തിൽ അദ്ധേഹത്തെ ചെയർമാനായി തിരഞ്ഞെടുത്തത് മാറ്റിവെച്ചു എന്നാണ് എൻ.എഫ്.ടി.സി.ഐയുടെ അറിയിപ്പിൽ പറയുന്നത്.

09/08/2022-ൽ പാസാക്കിയ ആർബിട്രൽ വിധി പ്രകാരമാണ് (ആർബിട്രേഷൻ കേസ് നമ്പർ 60/arb (21/03/2022)) വി.വി.പി നായരെ ചെയർമാൻ പദവിയിൽ നിന്ന് മാറ്റിയത്. ഇതിന് ശേഷം ചെയർമാൻ പദവിയിൽ നിന്ന് പ്രവർത്തിക്കാൻ വി.വി.പി നായർക്ക് പിന്നീട് അനുമതി ലഭിച്ചിട്ടില്ല. എൻ.എഫ്.ടി.സി.ഐയുടെ ചെയർമാൻ എന്ന പേരിൽ വി.വി.പി നായർ എടുക്കുന്ന നടപടികൾക്കും തീരുമാനങ്ങൾക്കും നിയമസാധുതയില്ലെന്നും അറിയിപ്പിൽ പ്രത്യേകം പറയുന്നുണ്ട്. അതേസമയം, എൻ.എഫ്.ടി.സി.ഐയ്ക്ക് കീഴിൽ തൃശ്ശൂരിൽ നിലവിലുള്ള സ്ഥാപനത്തിനെതിരെ ചെയർമാൻ എന്ന പേരിലാണ് വി.വി.പി നായർ പരാതി നൽകിയിരിക്കുന്നത്.

തൃശ്ശൂരിലെ സ്ഥാപനം അനധികൃത പണമിടപാടും തട്ടിപ്പും നടത്തുന്നുവെന്ന് കാണിച്ച് നേരത്തെ തൃശ്ശൂർ കേന്ദ്രീകരിച്ചുള്ള ഒരു ഗൂഢ സംഘം തൃശ്ശൂർ ഈസ്റ്റ് പോലീസിലും പരാതി നൽകിയിരുന്നു. അടിസ്ഥാനരഹിതമായതിനാൽ രണ്ട് പരാതികളിലും പോലീസ് നടപടിയെടുത്തിട്ടില്ല.മലയാളിയായ മുൻ ചെയർമാൻ വി.വി.പി നായരുടെ പേരിൽ ഇതര സംസ്ഥാനങ്ങളിൽ പരാതികളും കേസുകളും ഉണ്ട് . അതിനാൽ തന്നെ സ്ഥിരമായി ഒരു പ്രദേശത്തും ഇയാൾ തങ്ങാറില്ല. സ്ഥാപനത്തിൽ നിന്നും പുറത്തായ ശേഷം ഗോവയിലെ ഒരു രഹസ്യ കേന്ദ്രത്തിൽ ഇരുന്നാണ് എൻ.എഫ്.ടി.സി.ഐക്ക് എതിരെ ചരടുവലിക്കുന്നത് . തൃശ്ശൂർ ശാഖയിലെ ന ആസ്തികളിൽ കണ്ണുവച്ച നായർ പല കാരണങ്ങൾ പറഞ്ഞ് നിക്ഷേപതുക വകമാറ്റാനുള്ള സമ്മർദ്ദം ചെലുത്തിയിരുന്നു. ഇയാളുടെ നീക്കങ്ങളിൽ സംശയം തോന്നിയതിനെ തുടർന്ന് ഡയറക്ടർ ബോർഡ് നായർക്കെതിരെ കടുത്ത നടഡപടികൾ ആരംഭിച്ചു.

തൻ്റെ നീക്കം പരാജയപ്പെട്ടതോടെ ഏത് വിധേനയും സ്ഥാപനത്തെ തകർക്കാനുള്ള ഗൂഢനീക്കങ്ങൾ ആരംഭിച്ചു. ഇതിനായി തൃശ്ശൂരിലെ നിരവധി സ്ഥാപനങ്ങളെ കള്ളക്കേസുകളിൽ കുടുക്കി തകർത്ത പാരമ്പര്യമുള്ള ഒരു സംഘത്തിന് ചെല്ലും ചിലവും നൽകി ക്വട്ടേഷൻ ഏൽപ്പിക്കുകയായിരുന്നുവെന്ന് എൻ.എഫ്.ടി.സി.ഐ ദക്ഷിണമേഖലാ ചെയർമാൻ മനോജ് കുമാർ പി.കെ പറഞ്ഞു. എൻ.എഫ്.ടി.സി.ഐ യിൽ നൂറു രൂപ പോലും നിക്ഷേപമുള്ളയാളല്ല പരാതിക്കാർ എന്നതാണ് അത്ഭുതം .പരാതിക്കാരനോ നായർക്കോ ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. സ്ഥാപനം പൂട്ടിക്കുമെന്ന് ഈ സംഘത്തിൻ്റെ ബ്ലാക്ക് മെയിൽ ഭീഷണിയെ മാനേജ്മെൻ്റ് അവഗണിച്ചതോടെയാണ് കള്ളപ്പരാതിയുമായി കളത്തിലിറങ്ങിയത്. ഏതൊരു ധനകാര്യ സ്ഥാപനത്തിൻ്റേയും നിലനില്പ് നിക്ഷേപകരാണ് സ്ഥാപനം തകർന്നുവെന്ന് ഒരു വാർത്ത മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടാൽ സ്വാഭാവികമായും നിക്ഷേപകർ ആശങ്കയിലാവും ഈ ദുഷ്ടലാക്കോടെയാണ് നായരും സംഘവും പ്രവർത്തിക്കുന്നത്. എന്തായാലും വി.വി.പി നായർ നടത്തിയ തട്ടിപ്പുകൾ സംബന്ധിച്ച ശബ്ദരേഖകൾ ഉടൻ പുറത്തുവരുമെന്നാണ് സൂചന .പരാതിക്കാരിൽ സ്ത്രീകളും ഉണ്ടെന്നാണ് സൂചന . ഇതിൻ്റെ വിവരങ്ങൾ ഉടൻ പുറത്തു വിടും.

See also  സംശയത്തിന്റെ പേരിൽ ഭാര്യയേയും മക്കളേയും കൊന്നു….

1 thought on “സഹകരണബാങ്ക് തകര്‍ക്കാന്‍ ക്വട്ടേഷന്‍”

Leave a Comment