നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കുടുംബത്തിന് ഉപജീവനമാര്‍ഗത്തിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി രണ്ട് പശുക്കളെ നല്‍കും. സമാധിയെ ഉപജീവനത്തിന് ഉപയോഗിക്കില്ലെന്ന് കുടുംബം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗോപന്‍ സ്വാമിയുടെ സമാധി വിവാദങ്ങള്‍ക്ക് ശേഷം കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നു. ക്ഷേത്രസ്വത്തുക്കള്‍ കൈമാറ്റം ചെയ്യുവാനോ വായ്പയെടുക്കാനോ പാടില്ലെന്ന് ഗോപന്‍ സ്വാമി തയ്യാറാക്കി ട്രസ്റ്റ് ഡോക്യുമെന്റിലുണ്ട്.
ഗോപന്‍സ്വാമിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് പുറത്ത് വന്നിരുന്നു. അതില്‍ മൂക്ക്, തല, മുഖം, നെറ്റി എന്നിവിടങ്ങളില്‍ ചതവ് ഉണ്ടെങ്കിലും അതു മരണകാരണമല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ചതവുകള്‍ മൂലം അസ്ഥികള്‍ പൊട്ടുകയോ ആന്തരിക രക്തസ്രാവം ഉണ്ടാകുകയോ ചെയ്തിട്ടില്ല. അസ്വാഭാവികമായിപോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഒന്നും കണ്ടെത്തിയിട്ടില്ല.
ഗോപനു ഗുരുതരമായ നിരവധി അസുഖങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലിവര്‍ സിറോസിസ് ബാധിതനായിരുന്നു. ഹൃദയധമനികള്‍ 75 ശതമാനത്തിലധികം അടഞ്ഞ നിലയിലായിരുന്നു. കാലില്‍ ഗുരുതരമായ നിലയില്‍ അള്‍സറുണ്ടായിരുന്നു. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം വന്നാലേ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.