- Advertisement -
കണ്ണൂർ : (Kannoor) കണ്ണൂരില്‍ നവവധുവിന്റെ സ്വർണാഭരണങ്ങൾ വിവാഹ ദിവസം മോഷണം പോയെന്ന് പരാതി. (A complaint was filed in Kannur that a newlywed’s gold ornaments were stolen on her wedding day.) കണ്ണൂർ കരിവെള്ളൂരിലാണ് സംഭവം. 30 പവൻ സ്വർണം മോഷണം പോയെന്ന പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്ചയായിരുന്നു കരിവെള്ളൂരിലെ അർജുന്റെയും ആർച്ചയുടെയും വിവാഹം. അന്ന് വൈകിട്ട് ആറ് മണിയോടെ ഭർത്താവിന്റെ വീട്ടിലെ അലമാരയിൽ അഴിച്ചുവെച്ച സ്വർണം മോഷണം പോയെന്നാണ് വധുവിന്റെ പരാതി.
ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് മോഷണ വിവരം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ പയ്യന്നൂർ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മോഷണം നടന്ന വീട്ടില്‍ ഡോഗ് സ്ക്വാഡിനെ അടക്കമെത്തിച്ച് പൊലീസ് പരിശോധന നടത്തി.