Monday, September 8, 2025

നവജാത ശിശുവിൻ്റെ കൈവിരൽ എലി കടിച്ചു; ആശുപത്രിക്കെതിരെ പ്രതിഷേധം…

Must read

- Advertisement -

മധ്യപ്രദേശിലെ ഇൻഡോറിൽ സർക്കാരിന് കീഴിലുള്ള മഹാരാജ യെശ്വന്തറാവു ആശുപത്രിയിൽ വച്ചാണ് സംഭവം. (The incident took place at the government-run Maharaja Yeshwantrao Hospital in Indore, Madhya Pradesh.) ആശുപത്രിയിൽ വച്ച് നവജാത ശിശുവിൻ്റെ കൈവിരലുകൾ എലി കടിച്ചു. കുട്ടിയുടെ നാല് കൈവിരലുകൾ എലികൾ കടിച്ചുമുറിച്ചു എന്നാണ് ആദിവാസികളായ കുടുംബം പരാതിപ്പെട്ടത്. കുട്ടി നേരത്തെ മരണപ്പെട്ടിരുന്നു. ഈ കുട്ടിയുടെ കൈവിരലുകൾ എലി കടിച്ചുമുറിച്ചിരുന്നു എന്നാണ് ആരോപണം. സംഭവത്തിൽ ആശുപത്രി അധികൃതർ നുണ പറയുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുകയാണെന്നും ഇവർ ആരോപിച്ചു.

ആദിവാസി സംഘടനയായ ജയ് ആദിവാസി യുവ ശക്തിയാണ് ഗുരുതര ആരോപണം ഉന്നയിച്ചത്. ആശുപത്രി സൂപ്രണ്ടിനെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരെയും പിരിച്ചുവിടണമെന്നും ഇവർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരത്തിനുള്ളിൽ നടപടിയെടുത്തില്ലെങ്കിൽ സംഘടന പ്രതിഷേധം കടുപ്പിക്കുമെന്ന് ദേശീയ പ്രസിഡൻ്റ് ലോകേഷ് മുജൽഡ പറഞ്ഞു.

ആശുപത്രി ഐസിയുവിൽ വച്ച് രണ്ട് നവജാത ശിശുക്കളെയാണ് എലി കടിച്ചത്. ഇതിൽ ഒരു കുട്ടി എലി കടിച്ചതുകൊണ്ടാണ് മരണപ്പെട്ടതെന്ന് മുജൽഡ ആരോപിച്ചു. ശനിയാഴ്ച വൈകിട്ട് നടത്തിയ പോസ്റ്റ്മോർട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം ഒരു പ്ലാസ്റ്റിക് ബാഗിലാക്കി കുടുംബത്തിന് കൈമാറുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൃതദേഹം സംസ്കരിക്കുന്നതിന് മുൻപ് പ്ലാസ്റ്റിക് ബാഗ് മാറ്റിയപ്പോൾ നാല് വിരലുകൾ എലി കടിച്ചതായി കണ്ടെത്തുകയായിരുന്നു.

See also  ബ്രഹ്മ-വിഷ്ണു-മഹേശ്വരന്മാരുടെ അനുഗ്രഹത്താല്‍, നമ്മുടെ രാജ്യം ഇനിയും വലിയ ഉയരങ്ങളില്‍ എത്തും: പ്രധാനമന്ത്രി നരേന്ദ്ര മോദി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article