സപ്ലൈ കോയിലെ പുതിയ വില; വെളിച്ചെണ്ണ അരലിറ്റർ 55, കുറുവ അരി 30, മട്ട അരി 30

Written by Web Desk1

Updated on:

തിരുവനന്തപുരം (Thiruvananthapuram): സപ്ലൈ കോ സബ്സിഡി (Supply Co Subsidy) നിരക്കിൽ നൽകുന്ന 13 സാധനങ്ങൾക്ക് വില കൂട്ടാനുള്ള തീരുമാനത്തിന് പിന്നാലെ പുതുക്കിയ വില പുറത്തുവന്നു. മാർക്കറ്റ് വിലയെക്കാൾ 35 ശതമാനം വിലക്കുറവിലായിരിക്കും സപ്ലൈ കോ (Supply Co) യിൽ സാധനം വിതരണം ചെയ്യുക എന്ന് മന്ത്രി ജി ആർ അനിൽ (Minister GR Anil) വ്യക്തമാക്കി.

നേരത്തെ ചെറുപയർ 74, ഉഴുന്ന് 66, വൻകടല 43, വൻപയർ 45, തുവരപരിപ്പ് 65, മുളക് 75, മല്ലി 39 രുപ 50 പൈസ, പ‍ഞ്ചസരാ 22, വെളിച്ചെണ്ണ 46, കുറവ അരി 25, മട്ട അരി 25. പച്ചേരി 23 എന്നിങ്ങനെയായിരുന്നു വില.

ചില സീസണുകളിൽ വിലയിൽ മാറ്റം ഉണ്ടാകും. വിപണി വിലയ്ക്ക് അനുസരിച്ച് സപ്ലൈ കോ (Supply Co)
യിലും വിലയുയരും ജനങ്ങൾക്ക് 35 ശതമാനമെങ്കിലും വിലക്കുറവ് ഉണ്ടാകുന്ന തരത്തിലാണ് വിതരണം നടത്തി വിലക്കയറ്റം തടഞ്ഞുനിർത്തുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

2026 ന് ശേഷം ഇതാദ്യമായാണ് സപ്ലൈ കോ (Supply Co) വില വർദ്ധിപ്പിക്കുന്നത്. നിലവിലെ രീതിയിൽ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് സപ്ലൈ കോ (Supply Co) കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് സിവിൽ സപ്ലൈസ് വകുപ്പ് (Supply Co) വില വർദ്ധിപ്പിക്കാൻ നിർബന്ധിതമായത്. വില കൂട്ടുന്നതിന് എൽ ഡി എഫ് നേരത്തെ അനുമതി നൽകിയിരുന്നു, ഭക്ഷ്യ – പൊതുവിതരണ വകുപ്പ് നിയോ​ഗിച്ച വിദ​ഗ്ധ സമിതി ഡിസംബർ അവസാനം ഇതിനുള്ള ശുപാർശ നൽകി.

വിപണി വിലയിൽ 25 ശതമാനം സബ്സിഡി അനുവദിച്ചാൽ മതിയെന്നായിരുന്നു എൽ ഡി എഫ് യോ​ഗത്തിലെ തീരുമാനം. എന്നാൽ 35 ശതമാനം എന്ന ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ശുപാർ അം​ഗീകരിച്ചു,. സബ്സിഡി നിരക്കിൽ 13 സാധനങ്ങൾ നൽകുന്നതിന് ഒരു വർഷം 350 കോടി രൂപയാണു സപ്ലൈ കോയുടെ ചെലവ്.

See also  ബജറ്റിലെ നികുതി-ഫീസ് വർധനവ് ഇന്ന് മുതൽ പ്രാബല്യത്തിൽ……

Leave a Comment