Friday, April 4, 2025

പുതിയ ഡീസൽ ബസുകൾ വാങ്ങും; മന്ത്രി ഗണേഷ് കുമാർ

Must read

- Advertisement -

കെഎസ്ആർടിസിയിൽ (KSRTC) സമഗ്ര മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയോടെയാണ് സംസ്ഥാന സർക്കാർ ഇലക്ട്രിക് ബസുകൾ (Electric Buses) വാങ്ങിയത്. എന്നാൽ മന്ത്രി ആൻ്റണി രാജുവിന് (Antony Raju) പകരം കെബി ഗണേഷ് കുമാർ (KB Ganesh Kumar) എത്തിയതോടെ ഇലക്ട്രിക് ബസുകളുടെ കാര്യത്തിൽ പ്രതിസന്ധി ഏർപ്പെടുകയായിരുന്നു. ഇലക്ട്രിക് ബസുകൾ ലാഭം തരുന്നില്ലെന്നും ഡീസൽ ബസുകളാണ് കെഎസ്ആർടിസിക്ക് നല്ലതെന്നും വ്യക്തമാക്കി ഗണേഷ് കുമാർ രംഗത്തെത്തിയതോടെ ആ വാദത്തെ ഖണ്ഡിച്ച് ആൻറണി രാജു. തുടർന്ന് കാര്യങ്ങൾ പ്രസ്താവന യുദ്ധത്തിലേക്ക് പോകുകയും ചെയ്തു. ഇപ്പോഴിതാ സംസ്ഥാന സർക്കാർ ഗണേഷ് കുമാറിൻ്റെ വാദത്തിനൊപ്പമാണെന്ന് വ്യക്തമായിരിക്കുകയാണ്. പുതിയ ഡീസല്‍ ബസുകള്‍ വാങ്ങാന്‍ 92 കോടി രൂപയാണ് ബജറ്റിൽ കെഎസ്ആര്‍ടിസിക്ക് വകയിരുത്തിയത്. അതേസമയം ഇലക്ട്രിക് ബസകളുടെ കാര്യത്തിൽ ബജറ്റിൽ പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടുമില്ല.

വന്‍ നഷ്ടത്തില്‍ ജീവനക്കാര്‍ക്ക് ശമ്പളം പോലും കൊടുക്കാന്‍ ബുദ്ധിമുട്ടുന്ന കെ്എസ്ആര്‍ടിസിയ്ക്ക് ബജറ്റില്‍ പ്രഖ്യാപിച്ചത് വന്‍ സാമ്പത്തിക സഹായങ്ങളാണ്. 128.54 കോടി രൂപ വകയിരുത്തിയ ധനമന്ത്രി കെഎസ്ആര്‍ടിസിക്കുള്ള ധനസഹായം ഈ സര്‍ക്കാര്‍ കൂട്ടിയെന്നും മൂന്ന് വര്‍ഷം കൊണ്ട് 4917.92 കോടിയോളം അനുവദിച്ചതായും വ്യക്തമാക്കുകയുണ്ടായി. ഗതാഗത മേഖലയില്‍ സമഗ്രമായ പരിഷ്‌കാരമാണ് കൊണ്ടുവരുന്നതെന്നും ധനമന്ത്രി പറഞ്ഞു.

ഗ്രാമീണ റോഡുകള്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആയിരം കോടി. സംസ്ഥാന പാത വികസനത്തിന് 75 കോടി. തുറമുഖ വികസനത്തിനും, കപ്പല്‍ ഗതാഗതത്തിന് 74.7 കോടി. കൊല്ലം തുറമുഖ വികസനത്തിന് തുക വകയിരുത്തി. കെടിഡിസിയ്ക്ക് 12 കോടി അനുവദിച്ച ബജറ്റില്‍ കൊല്ലം അഷ്ടമുടി, ആലപ്പുഴ വേമ്പനാട് ടൂറിസം പദ്ധതികളില്‍ സോളാര്‍ ബോട്ട് വാങ്ങാന്‍ അഞ്ചു കോടിയും പ്രഖ്യാപിച്ചു. ചെറുകിട തുറമുഖങ്ങള്‍ക്കും അഞ്ചുകോടി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനൊപ്പം ശബരിമല ഗ്രീന്‍ഫീല്‍ഡ് -1.85 കോടി. വിനോദസഞ്ചാര മേഖലയ്ക്ക് 351.42 കോടി. പൈതൃക സംരക്ഷണ പദ്ധതിക്ക് 24 കോടിയും വകയിരുത്തി.

See also  ആരോപണ നിഴലിൽ കൂടുതൽ താരങ്ങൾ ,കെട്ടിപ്പിടിച്ച് ചുംബിച്ചു; വാതിലിൽ മുട്ടി, ഗുരുതര ആരോപണങ്ങളുമായി മിനു മുനീർ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article