കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്രവുമായി നടത്തിയ ചര്‍ച്ച പരാജയം

Written by Taniniram

Published on:

രൂക്ഷമായ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയം. ചര്‍ച്ചയില്‍ ഉന്നയിച്ച വിഷയങ്ങളില്‍ ഒരു പരിഹാരവും കാണാന്‍ കഴിഞ്ഞില്ലെന്ന് ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി കെ.എന്‍ ബാലഗോപാല്‍ (KN Balagopal) പറഞ്ഞു.

ഈ വിഷയം സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉള്ളപ്പോള്‍ എങ്ങനെ പ്രശ്നം പരിഹരിക്കുമെന്നാണ് കേന്ദ്രം ചര്‍ച്ചയില്‍ ചോദിച്ചതെന്ന് മന്ത്രി കുറ്റപ്പെടുത്തി. അതേസമയം സെക്രട്ടറി തലത്തില്‍ ചര്‍ച്ച തുടരുമെന്നും കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.
ധനമന്ത്രിയോടൊപ്പം മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം എബ്രഹാം, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്ര കുമാര്‍ അഗര്‍വാള്‍, അഡ്വ. ജനറല്‍ കെ. ഗോപാലകൃഷ്ണക്കുറുപ്പ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

See also  സൗന്ദര്യമത്സരത്തില്‍ പങ്കെടുത്ത അദ്ധ്യാപികയെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു…

Related News

Related News

Leave a Comment