മോഹന്‍ലാല്‍ ശബരിമല ദര്‍ശനം നടത്തി മമ്മൂട്ടിയുടെ പേരില്‍ ഉഷപൂജ നടത്തിയത് വിവാദമാക്കാന്‍ ശ്രമം. മോഹന്‍ലാല്‍ സഹോദരനെപ്പോലെ കാണുന്ന മമ്മൂട്ടിയുടെ ആരോഗ്യത്തിനായി നടത്തിയ പൂജയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ശബരിമല വഴിപാട് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരമെങ്കില്‍ തെറ്റെന്ന് നാസര്‍ ഫൈസി പറഞ്ഞു. അതേസമയം പൂജ മമ്മൂട്ടിയുടെ അറിവോടെയാണെങ്കില്‍ മമ്മൂട്ടി തൗബ ചെയ്യണമെന്ന് വിമര്‍ശിച്ച് നേരത്തെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഒ അബ്ദുള്ള രംഗത്തുവന്നിരുന്നു. ചാനല്‍ ചര്‍ച്ചയിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
നേരത്തെ ശബരിമലയില്‍ മമ്മൂട്ടിക്കായി വഴിപാട് കഴിപ്പിച്ചതിനെതിരെ വിമര്‍ശനവുമായി പ്രമുഖ മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഒ അബ്ദുള്ള രംഗത്തുവന്നിരുന്നു. ശബരിമലയില്‍ വഴിപാട് അര്‍പ്പിച്ചത് മമ്മൂട്ടിയുടെ അറിവോടെയാണെങ്കില്‍ അത് വിശ്വാസ പ്രകാരം തെറ്റാണെന്നും മമ്മൂട്ടി തൗബ ചെയ്യണമെന്നും ഒ അബ്ദുള്ള പറഞ്ഞിരുന്നു. എന്നാല്‍ സംഭവം വിവാദമായതോടെ ഒ അബ്ദുള്ള പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.
മമ്മൂട്ടിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് ശബരിമലയില്‍ എത്തിയ മോഹന്‍ലാല്‍ അദ്ദേഹത്തിന് വേണ്ടി ഉഷഃപൂജ നടത്തിയത്. ഇതിന്റെ രസീത് അടക്കം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒ അബ്ദുള്ള വിമര്‍ശനവുമായി രംഗത്തെത്തുന്നത്. പൂജ മമ്മൂട്ടിയുടെ അറിവോടെയാണെങ്കില്‍ മമ്മൂട്ടി തൗബ ചെയ്യണമെന്നും മുസ്ലീം സമുദായത്തോട് മാപ്പ് പറയണമെന്നും ഗുരുതരമായ വീഴ്ചയാണ് മമ്മൂട്ടിയെന്ന കലാകാരനില്‍ നിന്നുണ്ടായതെന്നും ഒ അബ്ദുള്ള പറഞ്ഞിരുന്നു.