നവരാത്രി: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് 11ന് അവധി…

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : പൂജവയ്പുമായി ബന്ധപ്പെട്ട് 11ന് സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

സാധാരണ ദുർഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പുസ്തകം പൂജയ്ക്ക് വയ്ക്കുക. ഇത്തവണ രണ്ടു ദിവസങ്ങളിലായി സൂര്യോദയത്തിന് തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്ക് വരുന്ന 10ന് വൈകിട്ടാണ് പൂജവയ്പ്. ഇതിന്‍റെ അടിസ്ഥാനത്തിൽ 11ന് അവധി നല്‍കണമെന്നാവശ്യപ്പെട്ട് അധ്യാപക സംഘടനയായ എന്‍ടിയു മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

കൊല്ലൂർ മൂകാംബികയിൽ മഹാനവമി ഒക്ടോബർ 11നായിരിക്കും. 12ന് വിജയദശമി നാളിൽ വിദ്യാരംഭം നടക്കും. നാളുകളുടെ ദൈർഘ്യത്തിൽ (നാഴിക) വന്ന മാറ്റപ്രകാരം മലയാള കലണ്ടറുകളിൽ 12ന് മഹാനവമിയും 13ന് വിജയദശമിയുമാണ്. എന്നാൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ 11നാണ് മഹാനാവമി ആഘോഷിക്കുന്നതെന്ന് തന്ത്രി ഡോ. കെ. രാമചന്ദ്ര അഡിഗ പറഞ്ഞു.

11ന് രാത്രി 9.30-ന് വൃഷഭലഗ്‌നത്തിൽ പുഷ്പരഥോത്സവം നടക്കുമെന്നും തന്ത്രി പറഞ്ഞു. 12-ന് വിജയദശമി ദിനത്തിൽ പുലർച്ചെ മൂന്നുമുതൽ വിദ്യാരഭം തുടങ്ങും. കൊല്ലൂരിൽ മഹാനവമി ആഘോഷങ്ങൾക്ക് ഒക്ടോബർ മൂന്നിന് തുടക്കമാവും.

See also  വ്യാപാരി 30 കാരനെ കൊലപ്പെടുത്തി; എന്തിനെന്നോ??

Related News

Related News

Leave a Comment