Monday, June 16, 2025

നവീന്‍ ബാബു വേട്ടയാടപ്പെട്ടത് ഇല്ലാത്ത പരാതിയുടെ പേരില്‍;ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ക്ക് പ്രശാന്ത് തന്നെ നല്‍കിയ മൊഴി പുറത്ത്

വിജിലൻസിനോ മുഖ്യമന്ത്രിയുടെ ഓഫീസിലോ ഒരു പരാതിയും പ്രശാന്ത് നൽകിയിട്ടില്ല.

Must read

- Advertisement -

എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നാരോപിച്ച് പെട്രോൾ പമ്പ് ഉടമ ടിവി പ്രശാന്ത് പരാതി നൽകിയത് എകെജി സെൻറർ ഓഫീസ് സെക്രട്ടറിയും ബന്ധുവുമായ ബിജു കണ്ടക്കൈക്ക് ആണെന്ന് മൊഴി. വിജിലൻസിനോ മുഖ്യമന്ത്രിയുടെ ഓഫീസിലോ ഒരു പരാതിയും പ്രശാന്ത് നൽകിയിട്ടില്ല. ഇല്ലാത്ത പരാതിയുടെ പേരിലായിരുന്നു നവീൻ ബാബുവിനെതിരായ കൈക്കൂലി ആരോപണങ്ങൾ.

നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം നടത്തിയ ലാൻഡ് റവന്യു ജോയിൻറ് കമ്മീഷണർക്ക് പ്രശാന്ത് തന്നെ നൽകിയ മൊഴിയാണിത്. പെട്രോൾ പമ്പിന്റെ അനുമതിക്കായി നവീൻ ബാബുവിന് 98500 രൂപ നൽകിയെന്ന് ടിവി പ്രശാന്ത് ലാൻഡ് റവന്യൂ ജോയിൻറ് കമ്മീഷണർക്ക് നൽകിയ മൊഴിയിൽ ആരോപിക്കുന്നുണ്ട്. പക്ഷേ, പണം നൽകിയതിന് തെളിവില്ലെന്നാണ് മൊഴി. അനുമതി കിട്ടാൻ പണം നൽകിയെന്ന് പിപി ദിവ്യയോടും ബന്ധുവായ ബിജു കണ്ടക്കൈയോടും പറഞ്ഞു. ദിവ്യ പരാതി നൽകാൻ ആവശ്യപ്പെട്ടു.

See also  പിപി ദിവ്യയെ ഉടൻ അറസ്റ്റ് ചെയ്യണം, നീതി ലഭിക്കണം മാധ്യമങ്ങളോട് ആദ്യമായി പ്രതികരിച്ച് നവീൻ ബാബുവിന്റെ ഭാര്യ, രക്തസമ്മർദ്ദത്തിന് പയ്യന്നൂരിൽ ഇന്നലെ രാത്രി ചികിൽസയ്ക്കെത്തിയ ദിവ്യ ഇന്ന് അറസ്റ്റിലാകുമോ?
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article