ഗവർണറെ ഉപയോഗിച്ച് നാടിൻ്റെ സമാധാനം തകർക്കാനാണ് ചിലരുടെ ശ്രമം: മുഖ്യമന്ത്രി

Written by Taniniram1

Published on:

ഇരിങ്ങാലക്കുട: ഗവർണറെ ഉപയോഗിച്ച് കേരളത്തിൻ്റെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങളാണ് കേരളത്തിൽ നടന്നുവരുന്നതെന്നും വിദ്യാർത്ഥികളെ പ്രകോപിപ്പിക്കുന്ന നടപടികളിൽ നിന്ന് ഗവർണർ പിന്തിരിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്ത് നവ കേരള സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എന്തിനും തയ്യാറായ മട്ടിലാണ് ഗവർണറെന്നും, ഇത്തരം അവിവേകികളെ കേരളം കണ്ടിട്ടുണ്ടെന്നും, ഇത്തരക്കാർക്ക് നടപടികൾ തുടരാൻ കഴിഞ്ഞിട്ടില്ലെന്നും, കേന്ദ്രസർക്കാരിൽ നിന്നും ഉചിതമായ നടപടികൾ ഉണ്ടാകണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് കേരളീയ സമൂഹം എന്നും സ്വീകരിച്ചു പോന്നിട്ടുള്ളത്. കേരളത്തിന് അർഹതപ്പെട്ടത് നമുക്ക് ലഭിക്കേണ്ടതുണ്ട് ആരുടെയും ദയയോ കാരുണ്യമോ വേണ്ട. കേരളത്തെ തകർക്കാൻ അനുവദിക്കില്ല എന്ന വികാരമാണ് നവകേരള സദസ്സിൽ പ്രകടമാകുന്നത്. നിങ്ങൾ ധൈര്യത്തോടെ മുന്നേറൂ ഞങ്ങൾ കൂടെയുണ്ട് എന്ന സന്ദേശമാണ് ജനങ്ങൾ മുന്നോട്ടുവയ്ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

See also  `അമ്മ' സംഘടനയിൽ തെരഞ്ഞെടുപ്പ് ഉടൻ ഉണ്ടാകില്ല; കൂടുതൽ താരങ്ങൾ കുടുങ്ങിയേക്കും എന്ന ആശങ്കയിലാണ്….

Related News

Related News

Leave a Comment