14 കാരിയെ ഗർഭിണിയാക്കിയ കർണാടക സ്വദേശി അഴിക്കുള്ളിൽ

Written by Web Desk1

Published on:

മാനന്തവാടി: അമ്മയുടെ പ്രസവത്തിനായി കൂട്ടിരിക്കാനായി വന്ന പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. കർണാടക കുട്ട,കെ ബേഡഗ,മത്തിക്കാടു എസ്റ്റേറ്റിൽ മണിവണ്ണനെയാണ് (21) പൊലീസ് അറസ്റ്റ് ചെയ്തത്.

ഇതേസമയം ഭാര്യയുടെ പ്രസവത്തിനായെത്തിയ പ്രതി കുട്ടിയുമായ‍ി സൗഹൃദം സ്ഥാപിക്കുകയും പീഡിപ്പിക്കുകയായിരുന്നു. 2023 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തുവന്നതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പോക്സോ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.

Related News

Related News

Leave a Comment