പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വയനാട്ടില്‍. രാവിലെ 11 മണിയോടെ കണ്ണൂരിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ ദുരന്തമേഖല നിരീക്ഷിക്കും.
മുഖ്യമന്ത്രിയും ഗവര്‍ണറും കേന്ദ്രസഹ മന്ത്രി സുരേഷ് ഗോപിയും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. 12.15 ഓടെ ദുരന്തമേഖലയിലെത്തുന്ന മോദി മൂന്ന് മണിക്കൂറോളം സ്ഥലത്ത് തുടരും. ദുരിതാശ്വാസ ക്യാമ്പുകളും പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയും സന്ദര്‍ശിക്കും. പിന്നാലെ ഉന്നതതല യോഗവും ചേരും. ദുരിതബാധിതരുടെ പുനരധിവാസത്തിന് 2000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.
നരേന്ദ്ര മോദി വയനാട് സന്ദര്‍ശിക്കുന്നതിന് നന്ദിയറിയിച്ച് രാഹുൽ ഗാന്ധി. കാര്യങ്ങൾ നേരിട്ടു കണ്ട് ഈ മഹാ ദുരന്തത്തിന്റെ വ്യാപ്തി തിരിച്ചറിയാൻ അങ്ങയ്ക്ക് കഴിയും. ഇതൊരു നല്ല തീരുമാനം ആണ്. പ്രധാനമന്ത്രി ഉരുളെടുത്ത പ്രദേശം കണ്ടാൽ തന്നെ അവിടത്തെ ദുരന്തവ്യാപ്തി തിരിച്ചറയുമെന്നും, ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് കരുതുന്നു എന്നും രാഹുൽ എക്സിൽ കുറിച്ചു.