Monday, May 12, 2025

നന്ദൻകോട് കൂട്ടക്കൊലപാതകം; പ്രതി കേദൽ ജിൻസൻ രാജ കുറ്റക്കാരൻ …

കേസിലെ ഏക പ്രതിയാണ് കേദൽ ജിൻസൻ രാജ. 2017 ഏപ്രിൽ അഞ്ചിനാണ് കൂട്ടകൊലപാതകം നടന്നത്. തിരുവനന്തപുരത്ത് ഏറ്റവും പ്രധാനപ്പെട്ട മേഖലയായ നന്ദൻകോടിലായിരുന്നു സംഭവം ഉണ്ടായത്.

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : നന്ദൻകോട് കൂട്ടക്കൊലപാതക കേസിൽ പ്രതി കേദൽ ജിൻസൻ രാജ കുറ്റക്കാരനെന്ന് കോടതി. (The court found Kedal Jinsen Raja, the accused in the Nandancode massacre case, guilty.) കേസിലെ ഏക പ്രതിയാണ് കേദൽ ജിൻസൻ രാജ. 2017 ഏപ്രിൽ അഞ്ചിനാണ് കൂട്ടകൊലപാതകം നടന്നത്. തിരുവനന്തപുരത്ത് ഏറ്റവും പ്രധാനപ്പെട്ട മേഖലയായ നന്ദൻകോടിലായിരുന്നു സംഭവം ഉണ്ടായത്.

മാതാപിതാക്കളായ ജീൻ പദ്മ, രാജാ തങ്കം, സഹോദരി കരോളിൻ, ബന്ധു ലളിത എന്നിവരെയാണ് കേദൽ കൊലപ്പെടുത്തിയത്. രണ്ട് ദിവസമായാണ് ഈ കൊലപാതകങ്ങൾ നടത്തിയത്. ആസ്ട്രൽ പ്രൊജക്ഷന് വേണ്ടിയായിരുന്നു കൊലപാതകം എന്നായിരുന്നു കേദലിന്റെ വെളിപ്പെടുത്തൽ.

കൊലപാതകം കഴിഞ്ഞയുടനെ ചെന്നൈയിലേക്ക് പോയ കേദലിനെ തിരിച്ച് തിരുവനന്തപുരത്തേക്ക് വന്നപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാനസിക പ്രശ്നം അനുഭവിക്കുന്ന വ്യക്തിയാണ് പ്രതിയായ കേദൽ എന്നതായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കേസിലെ ശിക്ഷാവിധിയിൽ നാളെയാണ് വാദം.

See also  മുഖ്യമന്ത്രിയും,മന്ത്രിമാരും കൊച്ചി വാട്ടർ മെട്രോയിൽ.
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article