നെടുമങ്ങാട് ഐടിഎ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിശ്രുത വരന്‍ സന്ദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെയാണ് നമിത (19)യെ വീടിനകത്ത് അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വലിയമല പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വഞ്ചുവത്ത് വാടകയ്ക്ക് താമസിക്കുകയാണ് നമിത. സംഭവ സമയത്ത് വീട്ടില്‍ നമിത മാത്രമേ ഉണ്ടായിരുന്നുള്ളു. അമ്മ സമീപത്തെ കോഴി ഫാമിലെ ജീവനക്കാരിയാണ്.
പെണ്‍കുട്ടിയുമായി കല്യാണം ഉറപ്പിച്ച സന്ദീപ് രാവിലെ വീട്ടില്‍ വന്ന് പെണ്‍കുട്ടിമായി സംസാരിച്ചിരുന്നു. ഇതിന് ശേഷം സന്ദീപ് കുട്ടിയെ ഫോണില്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് സന്ദീപ് വന്നപ്പോഴാണ് അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.