തിരുവനന്തപുരം: സസ്പെന്‍ഷനിലായ ഐഎഎസ് ഉദ്യോഗസ്ഥരായ കൃഷിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്ത്, വ്യവസായ ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരായ സര്‍ക്കാര്‍ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ഗുരുതര പരാമര്‍ശങ്ങള്‍. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് നടപടിയെടുത്തത്. സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാല്‍, വിശദീകരണം തേടാതെതന്നെ നടപടിയിലേക്ക് കടക്കാമെന്ന് ചീഫ് സെക്രട്ടറി ശുപാര്‍ശ ചെയ്തിരുന്നു.
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഇരുവരും വേര്‍തിരിവ് ഉണ്ടാക്കാന്‍ ശ്രമിച്ചതായി ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു. പ്രശാന്തിന്റെ പ്രവൃത്തികള്‍ ഭരണസംവിധാനത്തിന്റെ പ്രതിച്ഛായ തകര്‍ത്തു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രശാന്ത് വിഭാഗീയത വളര്‍ത്താന്‍ ശ്രമിച്ചു.കെ ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ല. മതാടിസ്ഥാനത്തില്‍ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച് ഗോപാലകൃഷ്ണനാണ്. ഫോണ്‍ റീസെറ്റ് ചെയ്തതിനുശേഷമാണ് പരിശോധനയ്ക്കായി നല്‍കിയത്. ഐഎഎസുകാര്‍ക്കിടയില്‍ വേര്‍തിരിവുണ്ടാക്കുകയും ഐക്യം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ജാതീയ വേര്‍തിരിവിന് ഗോപാലകൃഷ്ണന്‍ ലക്ഷ്യമിട്ടതായും ഉത്തരവില്‍ പറയുന്നു.