മീറ്ററിടാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല ആളറിയാതെ എംവിഡിയെ നടുറോഡിൽ ഇറക്കിവിട്ട് ഓട്ടോക്കാരൻ പണിമേടിച്ചു

Written by Taniniram

Published on:

കൊച്ചി: ഓട്ടം വിളിച്ച യാത്രക്കാരന്‍ മീറ്ററിടാന്‍ പറഞ്ഞത് ഇഷ്ട്ടപെടാത്തതിനെ തുടര്‍ന്ന് യാത്രികനെ ഇറക്കിവിട്ട ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കൊല്ലം ആര്‍ടിഒ ഓഫീസിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെയാണ് ഓട്ടോ ഡ്രൈവര്‍ ഇറക്കിവിട്ടത്. നെടുമ്പാശേരി സ്വദേശി വി.സി. സുരേഷ് കുമാറിന്റെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്.

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും അത്താണി ഭാഗത്തേക്കാണ് ഇന്‍സ്‌പെക്ടര്‍ ഓട്ടോ വിളിച്ചത്. ഓട്ടോ ഡ്രൈവര്‍ 180 രൂപ കൂലി ആവശ്യപ്പെട്ടു. എന്നാല്‍ അഞ്ച് കിലോമീറ്റര്‍ താഴേ മാത്രം ദൂരമുള്ള ഓട്ടമായതിനാല്‍ 150 രൂപ തരാമെന്ന് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ഡ്രൈവര്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് മീറ്ററിടാന്‍ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ പ്രകോപിതനായ ഓട്ടോ ഡ്രൈവര്‍ ഇന്‍സ്‌പെക്ടറെ നടുറോഡില്‍ ഇറക്കിവിടുകയായിരുന്നു. യൂണിഫോം ധരിക്കാതെയായിരുന്നു ഓട്ടോ ഡ്രൈവര്‍ വാഹനമോടിചത്. ഓട്ടോയുടെ ഫോട്ടോ പകര്‍ത്താന്‍ ശ്രമിച്ച ഉദ്യോഗസ്ഥനോട് ഇയാള്‍ മോശമായി സംസാരിച്ചെന്നും വിവരമുണ്ട്.

See also  പെൺകുട്ടിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തിയ സംഭവം; കരാട്ടെ മാസ്റ്റർ അറസ്റ്റിൽ

Related News

Related News

Leave a Comment