വയനാട്ടിലെ മുണ്ടകൈയെ തകര്‍ത്തെറിഞ്ഞ് ഉരുള്‍പൊട്ടല്‍. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം ചൂരല്‍മലയിലെത്തി. ഹെലികോപ്റ്ററുകള്‍ വീണ്ടും ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കും. പ്രതികൂല കാലാവസ്ഥമൂലം ആദ്യശ്രമം പരാജയപ്പെട്ടിരുന്നു.
ഉരുള്‍പൊട്ടലില്‍ പാലം തകര്‍ന്ന മുണ്ടകൈയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായത് 11 മണിക്കൂറിന് ശേഷം. രക്ഷാസംഘം മറുകരയിലെത്തിയത് അതിസാഹസികമായാണ്. ചെളിയില്‍ പുതഞ്ഞ നിലയില്‍ കണ്ടെത്തിയ യുവാവിനെ രക്ഷപ്പെടുത്തി.
മുണ്ടക്കൈയില്‍ കുന്നിന്റെ മുകളിലും റിസോര്‍ട്ടിലും 250 പേര്‍ കുടുങ്ങിക്കിടപ്പുണ്ട്. കുന്നിന്റെ മുകളില്‍ 150 പേരും റിസോര്‍ട്ടില്‍ 100 പേരുമുണ്ട്. വെള്ളത്തില്‍ നിന്ന് രക്ഷിച്ച മൂന്നുപേരും കുന്നിന്റെ മുകളില്‍, മൂന്നുപേരുടെ നില ഗുരുതരമാണ്. കൂടുതലും കുട്ടികളും സ്ത്രീകളും കുട്ടികളുമാണ്. 50 വീടെങ്കിലും തകര്‍ന്നതായും നാട്ടുകാരി മിന്നത്ത് മനോരമ ന്യൂസിനോട് പറഞ്ഞു. മുണ്ടക്കൈയില്‍ ബാക്കിയുണ്ടാവുക പത്ത് വീടുകള്‍ മാത്രമെന്ന് റിസോര്‍ട്ട് ജീവനക്കാരന്‍. മസ്ജിദ് തകര്‍ന്നു, ഉസ്താദിനെ ഉള്‍പ്പെടെ നിരവധി പേരെ കാണാനില്ലെന്നും യൂനുസ്.