Thursday, April 3, 2025

മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി

Must read

- Advertisement -

തൃശൂര്‍: നടന്‍ മുകേഷ് എംഎല്‍എയെ വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടു. പുറത്തറിയാതിരിക്കാന്‍ അറസ്റ്റ് നടപടികള്‍ അസാധാരണ വേഗത്തില്‍ പൂര്‍ത്തിയാക്കി. നടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്. അതീവ രഹസ്യമായാണ് അറസ്റ്റ് നടപടി മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടാതെ അതിവേഗത്തില്‍ പൂര്‍ത്തിയാക്കിയത്.

ഇന്നലെ രാത്രി ഏഴു മണിയോടെയാണ് സംഭവം. പ്രത്യേക അന്വേഷണ സംഘത്തിലെ എസ്പി ഐശ്വര്യ ഡോംഗ്രേ സ്ഥലത്തെത്തിയാണ് അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി. ലൈംഗിക ശേഷി പരിശോധനയാണ് നടത്തിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. വിവരം പുറത്തുപോകാതിരിക്കാന്‍ പൊലീസുകാര്‍ക്ക് എസ്പി നിര്‍ദേശം നല്‍കിയതായും സൂചനയുണ്ട്. മുമ്പ് മറ്റൊരു കേസിലും മുകേഷിനെ അറസ്റ്റു ചെയ്തിരുന്നു. അതിലും ഇത്തരം പരിശോധനകള്‍ നടത്തിയിരുന്നു.

2011ല്‍ വടക്കാഞ്ചേരിയില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ഹോട്ടലില്‍ വച്ച് മുകേഷ് തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് ആലുവ സ്വദേശിനിയായ നടിയുടെ പരാതി. മുകേഷിനെ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശേഷം മറ്റ് നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി വിട്ടയക്കുകയായിരുന്നു.

See also  ആര്‍സിസിയിലെ ഭക്ഷണത്തില്‍ പുഴു, കിച്ചന്‍ സ്റ്റാഫിനെ പുറത്താക്കി…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article