Sunday, April 20, 2025

കേരളത്തിലെ ശിവസേന സ്ഥാപകരിലൊരാളായ എം എസ് ഭുവനചന്ദ്രന്‍ ശിവസേന വിട്ടു

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : കേരളത്തിലെ ശിവസേന സ്ഥാപകരിലൊരാളായിരുന്ന മുതിര്‍ന്ന നേതാവ് എം എസ് ഭുവനചന്ദ്രന്‍ ശിവസേന വിട്ടു. (Senior leader MS Bhuvanachandran, who was one of the founders of Shiv Sena in Kerala, left Shiv Sena) ഉദ്ദവ് താക്കറേയുടെ പ്രവര്‍ത്തന ശൈലിയോടുള്ള വിയോജിപ്പാണ് ശിവസേന വിടാന്‍ കാരണമെന്ന്‌ ഭുവനചന്ദ്രന്‍ അറിയിച്ചു.

ഹിന്ദുത്വം വിട്ടൊരു രാഷ്ട്രീയം ശിവസേനക്ക് ചിന്തിക്കാന്‍ കഴിയില്ലെന്നും ഉദ്ദവിന്റെ ശൈലി ഹിന്ദുത്വത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും എംഎസ് ഭുവനചന്ദ്രന്‍ പറഞ്ഞു. ഇത് രാഷ്ട്രീയ വിരമിക്കലല്ല എന്നും രാഷ്ട്രീയ ആത്മീയ സാംസ്‌കാരിക മേഖലകളില്‍ തുടര്‍ന്നും സജീവമായി ഉണ്ടാകുമെന്നും ഭുവനചന്ദ്രന്‍ പ്രതികരിച്ചു.

See also  നവ കേരള സദസ് : പോലീസ് നടത്തിയത് മികച്ച പ്രകടനം; ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കാന്‍ നിര്‍ദ്ദേശിച്ച് എഡിജിപി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article