Saturday, July 5, 2025

കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന മാതാവ് അറസ്റ്റിൽ

Must read

- Advertisement -

താനൂര്‍(മലപ്പുറം) (Tanur (Malappuram): മൂന്നുദിവസം പ്രായമായ കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ട സംഭവത്തില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ മാതാവ് ജുമൈലത്ത് അറസ്റ്റിൽ. ജുമൈലത്തിന്റെ വീട്ടുമുറ്റത്ത് തെങ്ങിന്‍ചുവട്ടിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. വ്യാഴാഴ്ച രാവിലെ തിരൂര്‍ തഹസില്‍ദാര്‍, താനൂര്‍ ഡിവൈ.എസ്.പി. വി.വി. ബെന്നി (Tirur Tehsildar, Thanur Dysp. V.V. Benny) , ഫൊറന്‍സിക് വിദഗ്ധര്‍ (Forensic experts) തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്. പ്രതി ജുമൈലത്തിനെയും സ്ഥലത്ത് എത്തിച്ചിരുന്നു.

ഫെബ്രുവരി 26-നാണ് താനൂര്‍ ഒട്ടുംപുറം സ്വദേശി ജുമൈലത്ത് (Jumailath is a native of Tanur Ottumpuram)
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ജുമൈലത്തിന്റെ നാലാമത്തെ കുട്ടിയായിരുന്നു ഇത്. പ്രസവത്തിന് ശേഷം യുവതി സ്വന്തം വീട്ടില്‍ തിരികെയെത്തി. തുടര്‍ന്ന് കഴിഞ്ഞദിവസമാണ് മൂന്നുദിവസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ടതെന്നാണ് പോലീസ് നല്‍കുന്നവിവരം.

യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ജുമൈലത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

See also  കുചേല ദിനത്തിൽ ഭക്ത സഹസ്രങ്ങൾ ദർശന പുണ്യം നേടി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article