തൃശൂരില്‍ നിന്നും കാണാതായ അമ്മയും കുഞ്ഞും മരിച്ച നിലയില്‍

Written by Taniniram

Published on:

തൃശൂര്‍ : തൃശൂരില്‍ കാണാതായ യുവതിയേയും കുഞ്ഞിനേയും പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലാഴിയില്‍ കാക്കമാട് പ്രദേശത്തെ പുഴയിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. മണലൂര്‍ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടില്‍ കൃഷ്ണപ്രിയ (24), മകള്‍ പൂജിത (ഒന്നര) എന്നിവരാണ് മരിച്ചത്.

കാഞ്ഞാണിയില്‍ മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരിയായ യുവതി ഉച്ചക്ക് കുഞ്ഞിനേയും കൊണ്ട് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് കാഞ്ഞാണിയിലെ സ്വന്തം വീട്ടില്‍ നിന്നും പുറപ്പെട്ടത്.. രാത്രിയായിട്ടും ഇവരെ കാണാതെ വന്നതോടെ ഭര്‍ത്താവ് അന്തിക്കാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

രാവിലെ പ്രഭാത നടത്തത്തിനിറങ്ങിയവരാണ് അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയത്. പുഴയില്‍ കമിഴ്ന്ന നിലയിലാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് സമീപത്തു നിന്ന് ലഭിച്ച ബാഗില്‍ നിന്ന് ലഭിച്ച ഐഡിക്കാര്‍ഡില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്.

See also  ജമ്മുവിൽ മലയാളി സൈനികൻ ആത്മഹത്യ ചെയ്തു

Related News

Related News

Leave a Comment