നാളെ മുതൽ 40 ലേറെ മൊബൈൽ റേഷൻ കടകൾ, റേഷൻ വ്യാപാരികളുമായി വീണ്ടും ചർച്ച…

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : അനിശ്ചിതകാല സമരം നടത്തുന്ന റേഷൻ വ്യാപാരികളുമായി വീണ്ടും സർക്കാർ ചർച്ച നടത്തും. (The government will again hold talks with the ration traders who are on indefinite strike.) ഭക്ഷ്യ മന്ത്രി ജി ആർ അനിൽകുമാർ റേഷൻ വ്യാപാരികളെ ചർച്ചക്ക് വിളിച്ചു. 12 മണിക്കാണ് ചർച്ച.

സമരത്തെ മറികടക്കാൻ 40 ലേറെ മൊബൈൽ റേഷൻ കടകൾ നാളെ നിരത്തിലിറക്കാൻ സർക്കാർ തലത്തിൽ തീരുമാനമായി. ഇന്ന് 256 കടകൾ രാവിലെ 8 മണി മുതൽ പ്രവർത്തനം തുടങ്ങിയതായി ഭക്ഷ്യ വകുപ്പ് അറിയിച്ചു. തുറക്കാത്ത കടകൾ ഉച്ച മുതൽ ഏറ്റെടുക്കും. 12 മണിക്ക് വീണ്ടും റേഷൻ കട ഉടമകളുടെ കോ – ഡിനേഷനുമായി ചർച്ച നടത്തും. എല്ലാ ജില്ലകളിലും കൺ ട്രോൾ റൂം തുറക്കാൻ ഭക്ഷ്യമന്ത്രി നിർദ്ദേശിച്ചു.

സമരം പിൻവലിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന ഭക്ഷ്യമന്ത്രിയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് റേഷൻ വ്യാപാരികൾ സമരത്തിനിറങ്ങിയത്. ശമ്പളപരിഷ്കരണം അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം. രണ്ട് തവണ വ്യാപാരികളുമായി സർക്കാർ ചർച്ച നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല.

See also  മൂന്നാം തവണയും വാരണാസിയിൽ നിന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ച് നരേന്ദ്ര മോദി

Leave a Comment