കൊങ്കണ്‍ പാതയിലെ ട്രെയിനുകളുടെ മണ്‍സൂണ്‍ കാലയളവ് സമയമാറ്റം ഇന്നു മുതല്‍ ആരംഭിച്ചു. കേരളത്തിലേക്ക് വരുന്നതും പോകുന്നതുമായ മുപ്പത്തിരണ്ടോളം ട്രെയിനുകളുടെ സമയത്തില്‍ ഒന്നരമണിക്കൂര്‍ മുതല്‍ അഞ്ചുമണിക്കൂര്‍ വരെ വ്യത്യാസമുണ്ട്. ഒക്ടോബര്‍ 31 വരെയാണ് മാറ്റം. നേത്രാവതി എക്സ്പ്രസിന്റെ സമയത്തില്‍ മാറ്റമില്ല. കൂടുതല്‍ വിവരങ്ങള്‍ എന്‍ടിഇഎസ് എന്ന മൊബൈല്‍ ആപ്പിലും www.indianrail.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാകും.
ട്രെയിന്‍, പുതുക്കിയ സമയം എന്ന ക്രമത്തില്‍. പഴയ സമയം ബ്രാക്കറ്റില്‍. എറണാകുളം ജങ്ഷന്‍–പുണെ ജങ്ഷന്‍ ദ്വൈവാര സൂപ്പര്‍ഫാസ്റ്റ് (22149). പുലര്‍ച്ചെ 2.15 (5.15) എറണാകുളം ജങ്ഷന്‍–ഹസ്രത് നിസാമുദീന്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (22655). പുലര്‍ച്ചെ 2.15 (5.15) കൊച്ചുവേളി–യോഗ് നഗരി ഋഷികേശ് പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (22659). രാവിലെ 4.50 (9.10). കൊച്ചുവേളി –ചണ്ഡിഗഡ് കേരള സമ്പര്‍ക്ക്ക്രാന്തി പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (12217). രാവിലെ 4.50 (9.10) കൊച്ചുവേളി–അമൃത്സര്‍ സൂപ്പര്‍ഫാസ്റ്റ് (12483). രാവിലെ 4.50 (9.10) തിരുനെല്‍വേലി ജങ്ഷന്‍–ജാംനഗര്‍ ബിജി ഹംസഫര്‍ എക്‌സ്പ്രസ് (20923). രാവിലെ 5.15 (രാവിലെ 8) കൊച്ചുവേളി–ലോക്മാന്യതിലക് ടെര്‍മിനസ് ദ്വൈവാര ഗരീബ്രഥ് എക്‌സ്പ്രസ് (12202).
രാവിലെ 7.45 (രാവിലെ 9.10) കൊച്ചുവേളി–ഇന്‍ഡോര്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (20931). രാവിലെ 7.45 (രാവിലെ 9.10) കൊച്ചുവേളി– പോര്‍ബന്ദര്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (209909).രാവിലെ 9.10 (പകല്‍ 11.15) എറണാകുളം ജങ്ഷന്‍–ഹസ്രത് നിസാമുദീന്‍ മംഗള ലക്ഷദീപ് എക്‌സ്പ്രസ് (12617). രാവിലെ 10.30 (പകല്‍ 1.25) എറണാകുളം–മഡ്ഗാവ് പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (10216). പകല്‍ 1.25 (രാവിലെ 10.40) തിരുവനന്തപുരം സെന്‍ട്രല്‍–ഹസ്രത് നിസാമുദീന്‍ രാജധാനി എക്‌സ്പ്രസ് (12431). പകല്‍ 2.40 (രാത്രി 7.15) എറണാകുളം–അജ്മീര്‍ മരുസാഗര്‍ സൂപ്പര്‍ഫാസ്റ്റ് (12977). വൈകിട്ട് 6.50 (രാത്രി 8.25) മഡ്ഗാവ്–എറണാകുളം എക്‌സ്പ്രസ് (10215). രാത്രി 9 (രാത്രി 7.30) തിരുവനന്തപുരം സെന്‍ട്രല്‍ –ഹസ്രത് നിസാമുദീന്‍ (22653). വെള്ളിയാഴ്ചകളില്‍ രാത്രി 10 (ശനി പുലര്‍ച്ചെ 12.50)