Thursday, April 3, 2025

രജനിയുടെയും ഷാരൂഖിന്റെയും ഗാനങ്ങൾക്ക് ചുവടുവച്ച് മോഹൻലാൽ, വീഡിയോ വെെറൽ

Must read

- Advertisement -

കൊച്ചി (Kochi) : കിംഗ്ഖാൻ ഷാരൂഖ് ഖാന്റെയും സൂപ്പർസ്റ്റാർ രജനികാന്തിനെയും ഗാനങ്ങൾക്ക് നൃത്തം ചെയ്ത് മലയാളത്തിന്റ പ്രിയ നടൻ മോഹൻലാൽ. കൊച്ചിയിൽ നടന്ന ഒരു അവാ‌ർഡ് ചടങ്ങിനിടെയാണ് താരം നൃത്തം ചെയ്തത്. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നുണ്ട്. ബ്രൗൺ ലെതർ ജാക്കറ്റും ചീറ്റയുടെ ഡിസെെനുള്ള ഷർട്ടും പാന്റുമാണ് മോഹൻലാൽ ധരിച്ചിരിക്കുന്നത്. മോഹൻലാലിന്റെ കിടിലൻ പ്രകടനം കണ്ട് ജനങ്ങൾ കെെയടിക്കുന്നതും വീഡിയോയിൽ കാണാം. വേദിയെ ഒന്നാകെ ഇളക്കിമറിച്ചായിരുന്നു ലാലിന്റെ പ്രകടനം.

ഷാരൂഖ് ഖാന്റെ ‘ജവാൻ’ എന്ന സിനിമയിലെ ‘സിന്ദാ ബന്ദ’ എന്ന ഗാനത്തിനും രജിനികാന്തിന്റെ ‘ജയിലർ’ എന്ന സിനിമയിലെ ‘ഹുകും’ എന്ന ഗാനത്തിനും താരം നൃത്തം ചെയ്യുന്നുണ്ട്. ഈ രണ്ട് ചിത്രങ്ങളുടെയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറാണ്. രജിനിയുടെ ജയിലറിൽ ഒരു അതിഥി വേഷത്തിലും മോഹൻലാൽ എത്തിയിട്ടുണ്ട്.

തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോൾ മോഹൻലാൽ. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പൂജ നടന്നത്. ‘എൽ 360’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴയിലാണ് ആരംഭിച്ചത്. ‘സൗദി വെള്ളക്ക’യ്ക്കുശേഷം തരുൺ മൂർത്തി സംവിധാനംചെയ്യുന്ന ചിത്രത്തിൽ ശോഭനയും ഒരു പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ‘മാമ്പഴക്കാലം’ എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവിൽ ഇരുവരും ജോഡികളായി അഭിനയിച്ചത്. സാധാരണക്കാരനായ ഷൺമുഖം എന്ന ടാക്സി ഡ്രൈവറുടെ വേഷമാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

See also  എ ഡി എമ്മിന്റെ മരണത്തിൽ പി പി ദിവ്യയെ ചോദ്യം ചെയ്യാതെ പൊലീസ് ഒളിച്ചു കളിക്കുന്നു…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article