Thursday, April 3, 2025

മോഹൻലാലും ബ്ലെസ്സിയും വീണ്ടും ഒരുമിക്കുന്നു

Must read

- Advertisement -

‘തന്മാത്ര’, ‘ഭ്രമരം’, ‘പ്രണയം’ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലിനെ നായകനാക്കി പുതിയ സിനിമയൊരുക്കാൻ ബ്ലെസ്സി. നിർമ്മാതാവ് പി കെ സജീവ് ആണ് അടുത്തിടെ ഒരു അഭിമുഖത്തിൽ ഇക്കാര്യം പറഞ്ഞത്. മലയാളി സിനിമാ പ്രേക്ഷകർക്ക് തീവ്രാനുഭവങ്ങൾ സമ്മാനിച്ച സിനിമകളുടെ സംവിധായകനും നായകനും വീണ്ടും ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് ആരാധകരും.

ബ്ലെസ്സി-മോഹൻലാൽ ചിത്രം ‘പ്രണയം’ നിർമ്മിച്ചത് സജീവ് ആയിരുന്നു. സംവിധായകന്റെ സ്വപ്ന ചിത്രം ‘ആടുജീവിതം’ തിയേറ്ററുകളിൽ എത്തിയതിന് ശേഷം പുതിയ സിനിമയുമായി മുന്നോട്ട് പോകുമെന്നാണ് പി കെ സജീവ് പറഞ്ഞത്. ഇരുവരും ഒന്നിക്കുന്ന സിനിമ ഏറെ നാളായി പദ്ധതിയിലുള്ളതാണ്. കൊവിഡ് മഹാമാരിയും ‘ആടുജീവിതം’ ചിത്രീകരണം നീണ്ടുപോയതുമാണ് പ്രൊജക്റ്റ് വൈകാൻ കാരണം.

ബ്ലെസ്സിയും മോഹൻലാലും ആദ്യമായി ഒന്നിച്ച ‘തന്മാത്ര’ തിയേറ്ററുകളിൽ എത്തിയിട്ട് 13 വർഷങ്ങൾ പൂർത്തിയായത് അടുത്തിടെയാണ്. 2005ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിൽ അഞ്ചോളം പുരസ്‌കാരങ്ങളായിരുന്നു തന്മാത്ര നേടിയത്. മികച്ച ചിത്രത്തിനുള്ള അവാർഡിനൊപ്പം മികച്ച സംവിധായകൻ, നടൻ, തിരക്കഥ എന്നീ പുരസ്‌കാരങ്ങളും അർജ്ജുൻ ലാൽ പ്രത്യേക ജൂറി പുരസ്‌കാരത്തിനും അർഹനായി.

See also  ചലച്ചിത്രതാരം ഡൽഹി ഗണേഷ് അന്തരിച്ചു, മലയാളം ഉൾപ്പെടെ 400ലധികം സിനിമകളിൽ അഭിനയിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article