കരാറുകാരന്റെ വാഹനത്തില്‍ റിപ്പബ്ലിക് പരേഡ്;ന്യായീകരണവുമായി മന്ത്രി മുഹമ്മദ് റിയാസ്

Written by Taniniram

Updated on:

കോഴിക്കോട് നടന്ന റിപ്പബ്ലിക്ക് ദിന പരേഡില്‍ മന്ത്രി മുഹമ്മദ് റിയാസ് ( P A mohammed Riyas) കരാറുകാരന്റെ വാഹനത്തില്‍ അഭിവാദ്യം സ്വീകരിച്ചത് വന്‍വിവാദമായിരുന്നു. ഇപ്പോഴിതാ വിവാദങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മന്ത്രി. ഈ സംഭവത്തില്‍ മന്ത്രിക്ക് എന്ത് ഉത്തരവാദിത്വമാണുളളത്, അധോലാകരാജാവായ ഒരു പിടികിട്ടാപുളളിയുടെ വാഹനമായാല്‍ പോലും മന്ത്രിയ്ക്ക് അറിയാന്‍ സാധിക്കില്ല. പരിപാടിക്ക് കൃത്യസമയത്ത് എത്തി. ഒരു വാഹനത്തില്‍ കയറുന്നതിന് മുമ്പ് വാഹനത്തിന്റെ ആര്‍.സി.ബുക്ക് പരിശോധിക്കാന്‍ മന്ത്രിക്കാവില്ലെന്നും റിയാസ് പ്രതികരിച്ചു.

ചോരകുടിക്കാന്‍ ശ്രമം

സംഭവം വിവാദമായതിനെത്തുടര്‍ന്ന് കളക്ടറോടും ജില്ലാപോലീസ് മേധാവിയോടും അന്വേഷിച്ചെന്നും മന്ത്രി പറഞ്ഞു. കൃത്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെന്നുമാണ് അവര്‍ അറിയിച്ചത്. ചിലരുടെ ചോരകുടിക്കുന്ന വാര്‍ത്തകള്‍ ചിലര്‍ക്ക് താത്പര്യമെന്നും മന്ത്രി ആരോപിച്ചു.

See also  കോസ്റ്റ് ഗാർഡിൽ വനിതകളെ ഒഴിവാക്കാതെ സ്ഥിരം കമ്മിഷൻ വേണം സുപ്രീം കോടതി

Related News

Related News

Leave a Comment