Thursday, April 10, 2025

പാലക്കാടിനെ ഇളക്കി മറിച്ച് മോദിയുടെ റോഡ്ഷോ

Must read

- Advertisement -

പാലക്കാട് (Palakkad) : പ്രധാനമന്ത്രി നരേന്ദ്രമോദി (Prime Minister Narendra Modi) യുടെ റോഡ്ഷോ (Roadshow) പാലക്കാട് അഞ്ചുവിള‍ക്കിൽ നിന്നും ആരംഭിച്ചു. തുറന്ന വാഹനത്തിൽ മോദിക്കൊപ്പം സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും (State President K Surendran) പാലക്കാട് ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാറും (Palakkad BJP candidate C. and Krishnakumar) മലപ്പുറം സ്ഥാനാർഥി നിവേദിതാ സുബ്രഹാമണ്യ(Malappuram candidate is Nivedita Subramanian)നുമുണ്ട്.

39 ഡിഗ്രി സെൽഷ്യസിലും പ്രധാനമന്ത്രിയെ കാണാൻ ആവേശത്തോടെ ബിജെപി പ്രവർത്തകരും ജനങ്ങളും തിങ്ങിനിറഞ്ഞിരിക്കുകയാണ്. അഞ്ചുവിളക്ക് മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ. പൊതുസമ്മേളനം ഇല്ല. ശേഷം മേഴ്സി കോളെജ് ഗ്രൗണ്ടിലെത്തുന്ന പ്രധാനമന്ത്രി തമിഴ്നാട്ടിലേക്ക് പോകും.

റോഡ്ഷോ നടക്കുന്ന പരിസരത്ത് വൻ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കെജിയുടെ നേതൃത്വത്തിൽ 5000 പൊലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷാ നടപടിക്കുള്ളത്. എസ്പിജി ഡിഐജിയുടെ നേതൃത്വത്തിലും സംഘം ക്യാംപ് ചെയ്യുന്നു. ഇന്നലെ വൈകിട്ട് കോയമ്പത്തൂർ നഗരത്തിൽ രണ്ടു കിലോമീറ്റർ റോഡ് ഷോ നടത്തിയിരുന്നു.

See also  മുഖ്യമന്ത്രി ഡിജിപിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തി . ചർച്ചയിൽ എഡിജിപി മനോജ് എബ്രഹാമും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article