പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഏപ്രില്‍ 15ന് തൃശൂരിലെത്തും . കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സാധ്യതയുളള മണ്ഡലമായാണ് കേന്ദ്രനേതൃത്വം തൃശൂരിനെ കാണുന്നത്. അതിനാലാണ്് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും തൃശൂരിലെത്തുന്നത്. ആലത്തൂരിലെയും തൃശൂരിലെയും എന്‍.ഡി.എ. സ്ഥാനാര്‍ഥികളായ സുരേഷ് ഗോപിയുടെയും ടി.എന്‍. സരസുവിന്റെയും പ്രചാരണത്തിന്റെ ഭാഗമായുള്ള മോദിയുടെ സന്ദര്‍ശനം കേരളം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. എന്നാല്‍ അന്നേദിവസം തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ തൃശൂര്‍ സന്ദര്‍ശനം. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി.എസ്. സുനില്‍ കുമാറിനെക്കുറിച്ച് പ്രമുഖ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും എഴുതിയ പുസ്തകം പ്രകാശനം ചെയ്യുന്നതിനാണ് മുഖ്യമന്ത്രിയെത്തുന്നത്. കരുവന്നൂര്‍ കേസ് ഉയര്‍ത്തി സിപിഎം പ്രതിരോധത്തിലാക്കനായിരിക്കും പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്.
പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഏപ്രില്‍ 15 ന് തൃശൂരില്‍;

- Advertisement -