കോഴിക്കോട് (Calicut) : മുസ്‌ലിം ലീഗ് നേതാവും കൊടുവള്ളി എംഎല്‍എയുമായ ഡോ. എം കെ മുനീറിനെ ഹൃദയാഘാതത്തെ തുടര്‍ന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. (Muslim League leader and Koduvalli MLA Dr. M K Muneer was admitted to a private hospital in Kozhikode following a heart attack.) പൊട്ടാസ്യം ലെവല്‍ അപകടകരമായ വിധം താഴ്ന്നതിനു പിന്നാലെ അദ്ദേഹത്തിനു ഹൃദയാഘാതം ഉണ്ടായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
നിലവില്‍ വിവിധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണുള്ളത്. ആരോഗ്യനില ഗുരുതരമാണെങ്കിലും പോസിറ്റീവായ പ്രതികരണങ്ങള്‍ കാണിക്കുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം കൊടുവള്ളി മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുത്തതിന് പിന്നാലെയായിരുന്നു മുനീറിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.


