Monday, March 10, 2025

മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുളള അന്വേഷണം നിര്‍ണായകമായി, താനൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി

മുംബൈ-ചെന്നൈ എഗ്മേര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെയാണ് കുട്ടികളെ കണ്ടെത്തിയത്

Must read

മലപ്പുറം താനൂരില്‍ നിന്ന് കാണാതായ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥിനികളെയും മുംബൈ ലോണാവാലയില്‍ നിന്ന് കണ്ടെത്തി. ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് ഇരുവരെയും കണ്ടെത്തിയത്. ഇവര്‍ മുബൈയില്‍ എത്തിയതായി നേരത്തെ തന്നെ സ്ഥിരീകരിച്ച പൊലീസ് ഇവര്‍ക്കൊപ്പം ഒരു യുവാവ് ഉണ്ടെന്നും കണ്ടെത്തി. പിന്നീട് ഇയാളെ ബന്ധപ്പെടാന്‍ കഴിഞ്ഞെങ്കിലും കുട്ടികള്‍ അയാള്‍ക്കൊപ്പം ഇല്ലെന്നായിരുന്നു മറുപടി. ഇതോടെ ആശങ്ക കൂടി. എന്നാല്‍ അവരുടെ മൊബൈല്‍ ഫോണില്‍ പുതിയ സിം ഇട്ടത് പ്രതീക്ഷയായി. ഈ സിം ഇടലാണ് പെണ്‍കുട്ടികളെ കണ്ടെത്തുന്നതില്‍ നിര്‍ണ്ണായകമായത്. കുട്ടികള്‍ പൂര്‍ണ സുരക്ഷിതരാണ്. വീട്ടിലേക്ക് പോകുന്നതില്‍ സന്തോഷമെന്ന് ഇരുവരും അറിയിച്ചു. മൊബൈല്‍ ലൊക്കേഷന്‍ വഴിയുള്ള അന്വേഷണമാണ് കുട്ടികളെ കണ്ടെത്താന്‍ നിര്‍ണായകമായത്. രാത്രി ഒമ്പത് മണിയോടെ പുതിയ സിം കാര്‍ഡ് ഇട്ടത് വഴിത്തിരിവായി.

മുംബൈ-ചെന്നൈ എഗ്മേര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെയാണ് കുട്ടികളെ കണ്ടെത്തിയത്. പുലര്‍ച്ചെ 1.45 ന് ലോനാവാലയില്‍ വെച്ചാണ് റെയില്‍വേ പൊലീസ് ഇവരെ കണ്ടെത്തിയത്. ഇവര്‍ മുബൈയില്‍ എത്തിയതായി നേരത്തെ തന്നെ സ്ഥിരീകരിച്ച പൊലീസ് ഇവര്‍ക്കൊപ്പം ഒരു യുവാവ് ഉണ്ടെന്നും കണ്ടെത്തിയിരുന്നു. പിന്നീട് ഇയാളെ ബന്ധപ്പെടാന്‍ കഴിഞ്ഞെങ്കിലും കുട്ടികള്‍ അയാള്‍ക്കൊപ്പം ഇല്ലെന്നായിരുന്നു മറുപടി. നാല് മണിയോടെ ഇവര്‍ മുംബൈ സിഎസിടി റെയില്‍വെ സ്റ്റേഷന് എത്തിയെന്നാണ് വിവരം. പിന്നീട് നാല് മണിക്കൂറോളം ഇവര്‍ അവിടെ തന്നെ തുടര്‍ന്നു. രാത്രി ഒന്‍പത് മണിയോടെ തങ്ങളുടെ മൊബൈല്‍ ഫോണില്‍ ഇവര്‍ പുതിയ ഒരു സിം കാര്‍ഡ് ഇട്ടു.

കുട്ടികളുടെ മൊബൈല്‍ ലൊക്കേഷന്‍ നിരീക്ഷിക്കുകയായിരുന്ന കേരള പൊലീസിന് ഇവര്‍ പുതിയ സിം ഫോണില്‍ ഇട്ടപ്പോള്‍ തന്നെ ടവര്‍ ലൊക്കേഷന്‍ ലഭിച്ചു. മുംബൈ സിഎസ്ടി റെയില്‍വെ സ്റ്റേഷന് പരിസരത്ത് നിന്നാണ് ലൊക്കേഷന്‍ എന്ന് മനസിലാക്കിയ പൊലീസ് മുംബൈയിലെ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ അവിടെ തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ 10.45ഓടെ ഇവര്‍ സിഎസ്ടിയില്‍ നിന്ന് പുറപ്പെട്ടു. ചെന്നൈ എഗ്മോര്‍ എക്സ്പ്രസില്‍ സിഎസ്ടിയില്‍ നിന്ന് തന്നെയാണ് കയറിയതെന്നും സൂചനയുണ്ട്. 1.45ന് ട്രെയിന്‍ ലോണാവാലയില്‍ എത്തിയപ്പോഴാണ് റെയില്‍വെ പൊലീസ് പിടികൂടുന്നത്. തുടര്‍ന്ന് ഇവരുമായി ബന്ധപ്പെട്ട കേരള പൊലീസ് ലോണാവാലയില്‍ ഇറങ്ങാന്‍ ആവശ്യപ്പെട്ടു. തുടക്കത്തില്‍ പൊലീസിനോട് സഹകരിക്കാതിരുന്ന ഇവര്‍ ഒടുവില്‍ സമ്മതിച്ചു. കുട്ടികള്‍ ഈ ട്രെയിനില്‍ ഉണ്ടെന്ന വിവരം കേരള പൊലീസ്, റെയില്‍വെ പൊലീസിനും കൈമാറി. തുടര്‍ന്നായിരുന്നു ഇവരെ പിടികൂടാനുള്ള ആര്‍പിഎഫിന്റെ നീക്കം. മൊബൈല്‍ ഫോണ്‍ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

See also  കൈയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article