Thursday, June 5, 2025

സ്കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുത്ത മുകേഷ് എം.നായർക്കെതിരെ വിശദീകരണം തേടി മന്ത്രി…

തിങ്കളാഴ്ച, ഫോര്‍ട്ട് ഹൈസ്‌കൂളില്‍ പ്രവേശനോത്സവത്തിന് മുകേഷ് നായർ പങ്കെടുത്തത് വിവാദമായിരുന്നു.

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : പോക്സോ കേസ്‌ പ്രതിയായ വ്ലോഗർ മുകേഷ് എം.നായരെ സ്കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ച സംഭവത്തിൽ ഇടപെട്ട് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. (Education Minister V. Sivankutty intervened in the incident where vlogger Mukesh M. Nair, an accused in the POCSO case, participated in the school entrance ceremony.) സംഭവത്തിൽ വിശദീകരണം തേടിയ മന്ത്രി, അടിയന്തരമായി വിഷയം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദേശം നൽകി.

തിങ്കളാഴ്ച, ഫോര്‍ട്ട് ഹൈസ്‌കൂളില്‍ പ്രവേശനോത്സവത്തിന് മുകേഷ് നായർ പങ്കെടുത്തത് വിവാദമായിരുന്നു. കോവളത്തെ റിസോര്‍ട്ടില്‍ വച്ച് റീല്‍സ് ചിത്രീകരണത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും നിര്‍ബന്ധിച്ച് അര്‍ധനഗ്നയാക്കി റീല്‍സ് ചിത്രീകരിച്ചെന്നും കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഏപ്രിലില്‍ മുകേഷ് നായർക്കെതിരെ പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുകേഷ് നായര്‍ ഫോര്‍ട്ട് ഹൈസ്‌കൂളില്‍ പ്രവേശനോത്സവത്തില്‍ പങ്കെടുത്തത്.

See also  "എല്ലാവർക്കും പണം മതി എല്ലാറ്റിനും മുകളിലും പണമാണ്… " കേരളത്തിലെ ഓരോ ഷഹനമാർക്ക് വേണ്ടിയും…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article