26 രൂപയുടെ മിൽമയുടെ പാൽ കുറച്ച് ദിവസത്തേക്ക് ലഭിക്കില്ല…

Written by Web Desk1

Published on:

കൊല്ലം (KOLLAM) : മിൽമയുടെ നീല കവർ പാലിന്റെ വിതരണം, കവറിലെ ചോർച്ച കാരണം ജി​ല്ലയി​ൽ താത്കാലി​കമായി​ നി​​റുത്തി​. 26 രൂപയ്ക്ക് ലഭിച്ചിരുന്ന അര ലിറ്റർ പാലി​ന്റെ വി​തരണമാണ് നി​റുത്തി​യത്. ഗുണനിലവാരമുള്ള കവർ ലഭിച്ചതിന് ശേഷം പുനരാരംഭിക്കും.

സ്വകാര്യ കമ്പനിയാണ് മിൽമയ്ക്ക് കവർ നിർമ്മിച്ച് നൽകുന്നത്. അടുത്തിടെ കിട്ടിയ നീല കവറിന് കട്ടി കുറവായതിനാൽ രണ്ട് വശങ്ങളിലും മുറിച്ച് ഒട്ടിക്കുന്ന ഭാഗത്ത് കൂടി പായ്ക്കിംഗ് സമയത്ത് തന്നെ പാൽ ചോരുകയായിരുന്നു.

ഇതിന് പുറമേ വിതരണത്തിന് കൊണ്ടുപോകുന്ന സമയത്തും കടകളിൽ വച്ചും പാൽ ചോർന്ന് നഷ്ടം വർദ്ധിച്ചതോടെയാണ് നീല കവറിലെ പായ്ക്കിംഗ് നിറുത്താൻ തീരുമാനിച്ചത്.ചെറിയ ഔട്ട്ലെറ്റുകൾക്ക് ഒരാഴ്ചയായി നീല കവർ പാൽ നൽകുന്നില്ല. സൂപ്പർ മാർക്കറ്റുകൾക്ക് ക്യു.ആർ കോഡിൽ മാറ്റം വരുത്താൻ കൂടുതൽ സമയം ആവശ്യമായതിനാൽ കഴിഞ്ഞ ദിവസം വരെ നൽകി.

ഗുണനിലവാരമുള്ള പുതിയ നീല കവർ എത്തുന്നതുവരെ ജില്ലയിലെ മിൽമയുടെ ഉപഭോക്താക്കൾ 28 രൂപ നൽകി 525 മില്ലി ലിറ്റിറിന്റെ വെള്ള കവർ പാൽ വാങ്ങണം. 60,000 ലിറ്റർ നീല കവർ പാലാണ് ജില്ലയിൽ ഒരു ദിവസം മിൽമ വിതരണം ചെയ്തിരുന്നത്.

നീല കവർ പാൽ3.0 ശതമാനം കൊഴുപ്പും 8.5 ശതമാനം കൊഴുപ്പില്ലാത്ത ഖര വസ്തുവും അടങ്ങിയിരിക്കുന്നു. കുട്ടികൾക്ക് കൊടുക്കാൻ വളരെ അനുയോജ്യം. പാൽ കുറച്ചു സമയം ഇളകാതെ വച്ചാൽ കൊഴുപ്പ് മുകളിലേക് അടിഞ്ഞു വരും. അര ലി​റ്റർ പായ്ക്കറ്റി​ൽ ലഭ്യം.

Related News

Related News

Leave a Comment