മില്‍മാ പാലിന് വ്യാജന്. മില്‍മയ്ക്ക് പകരം മേന്മ, മൈമ എന്നീ പേരുകളിലാണ് വ്യാജന്മാര് ഇറങ്ങിയിരിക്കുന്നത്. (Milma milk is fake. Instead of Milma, fakes have come out under the names Menma and Maima.) മില്‍മയുടെ നീലയും വെള്ളയും നിറത്തിലുള്ള കവറിനെ അനുകരിച്ചാണ് വ്യാജ കവറുകളും ഡിസൈന്‍ ചെയ്തിട്ടുള്ളത്. മില്‍മാ എന്ന ഇംഗ്ളീഷിലുള്ള അക്ഷരങ്ങളും പശുവിന്റെ ചിത്രവും ലേ ഔട്ടും ഒരു മാറ്റവുമില്ലാതെ വ്യാജപതിപ്പിലുമുണ്ട്. 450 മില്ലിലിറ്ററിന് 23 രൂപയാണ് വില. മില്‍മയുടെ തന്നെ ഉത്പന്നമാണെന്ന തെറ്റിദ്ധാരണയില്‍ നിരവധിയാളുകളാണ് ഇതിനകം വ്യാജന്മാരുടെ പാല് വാങ്ങി ഉപയോഗിച്ചത്.
മേന്മ എന്ന പേരിലുള്ള പാല് വ്യാപകമായി വിറ്റഴിക്കുന്നത് പത്തനം തിട്ട ജില്ലയിലാണ്. പാല് വാങ്ങി പറ്റിക്കപ്പെട്ട ഉപഭോക്താക്കളില്‍ പലരും പിന്നീട് സംശയം തോന്നി മില്‍മയെ സമീപിച്ചപ്പോഴാണ് തങ്ങള്‍ വഞ്ചിതരായ വിവരം മനസ്സിലാക്കുന്നത്. എട്ട് മാസം മുന്‍പാണ് മില്‍മയുടെ അതേ കവറിലുള്ള പാല് വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിത്തുടങ്ങിയത്. മില്മയുടേയാണെന്ന തെറ്റിദ്ധാരണയില്‍ പലരും പാല് വാങ്ങി ഉപയോഗിക്കുകയും ചെയ്തു. ഗുണനിലവാരത്തില്‍ വ്യത്യാസമനുഭവപ്പെട്ടതോടെയാണ് പലരും സംശയവുമായി മില്‍മയെ സമീപിച്ചത്. എട്ട് മാസമായി തങങള്ക്ക് ഉപഭോക്താക്കളില്‍ നിന്ന് ഇത്തരം പരാതികള്‍ ലഭിക്കുന്നുണ്ടന്ന് മില്‍മ അധികൃതരും പ്രതികരിച്ചു. മേന്മ പത്തനംതിട്ട കേന്ദ്രീകരിച്ചാണെങ്കില്‍ എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുമാണ് മൈമ പേരില്‍ രണ്ടാമത്തെ വ്യാജന് വിപണിയില്‍ എത്തുന്നത്.
വിറ്റാമിന്‍ എ, ഡി എന്നിവ ഫോര്‍ട്ടിഫൈ ചെയ്ത് പാലില്‍ ചേര്‍ക്കുന്നുണ്ട് എന്നതാ്ണ് മറ്റ് പാലുകളെ അപേക്ഷിച്ച് മില്‍മാ പാലിന്റെ പ്രത്യേകത. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ച് ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും വിറ്റാമിന്‍ ലഭിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. പരാതി വ്യാപകമായതോടെ മില്‍മാ അധികൃതര്‍ സ്വകാര്യ പാല് കമ്പനികളോട് ഇതു സംബന്ധിച്ച് വ്യക്തത ആവശ്യപ്പെട്ടെങ്കിലും ഇതുവരെ കൃത്യമായ മറുപടികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. മില്‍മയെ അനുകരിച്ച് പാല് വിറ്റഴിക്കുന്ന മേന്മ എന്ന സ്വകാര്യ കമ്പനി വിഷയത്തില്‍ ഇതുവരെയും മറുപടി നല്‍കിയിട്ടില്ല. മില്‍മ ഉപഭോക്താക്കളുടെ പരാതി വേണ്ടവിധം ഗൗരവത്തിലെടുക്കുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്.