മേയര്‍-ഡ്രൈവര്‍ യദു തര്‍ക്കം: ബസിലെ സിസിടിവിയില്‍ മെമ്മറിക്കാര്‍ഡ് കാണാനില്ലെന്ന് പോലീസ്…അട്ടിമറി സംശയിച്ച് യദു

Written by Taniniram

Published on:

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും നടുറോഡില്‍ തര്‍ക്കിച്ച കേസില്‍ നിര്‍ണായക തെളിവായ ബസിലെ സിസിടിവി ക്യാമറയിലെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പോലീസ്. ഇന്ന് നടത്തിയ പരിശോധനയില്‍ പൊലീസ് ബസിലെ ഡിവിആര്‍(ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍) കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഡിവിആറില്‍ മെമ്മറി കാര്‍ഡ് ഇല്ലെന്നാണ് പരിശോധനയില്‍ വ്യക്തമായത്.മുഴുവന്‍ മാധ്യമങ്ങളെയും സാക്ഷിയാക്കിയാണ് പോലീസ് ബസ് പരീക്ഷിച്ചത്.

മെമ്മറി കാര്‍ഡ് മാറ്റിയതാണോ എന്നതടക്കം പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം . ബസിലെ യാത്രക്കാരുടെ മൊഴിയും പൊലീസ് ഉടന്‍ രേഖപ്പെടുത്തും.

മെമ്മറികാര്‍ഡ് കാണാനില്ലാത്ത സംഭവത്തില്‍ അട്ടിമറി സംശയിച്ച് യദു.
അധികാരത്തില്‍ ഇരിക്കുന്നത് അവരുടെ പാര്‍ട്ടി തന്നെയാണല്ലോ അതുകൊണ്ട് മെമ്മറി കാര്‍ഡ് എടുത്തുകൊണ്ട് പോവുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ടാകുമെന്നും . താനൊരു സാധാരണ ജീവനക്കാരനാണ്. താന്‍ അശ്ലീല ചേഷ്ട കാണിച്ചെന്ന് ആരോപിക്കുന്ന അവര്‍ക്കാണ് ദൃശ്യങ്ങള്‍ വേണ്ടതെന്നും യദു പറഞ്ഞു.

See also  എഐസിസി വക്താവിനെ അറിയാത്ത കെപിസിസി പ്രസിഡന്റ്; കെ.സുധാകരന് ഷമയുടെ മറുപടി

Related News

Related News

Leave a Comment