കൊച്ചി : മിസ് കേരള 2024 കിരീടം എറണാകുളം വൈറ്റില സ്വദേശി മേഘ ആന്റണിക്ക്. എറണാകുളം സെന്റ് തെരേസാസ് കോളജിലെ ബിരുദ വിദ്യാര്‍ഥിനിയാണ് മേഘ. കോട്ടയം സ്വദേശി എന്‍.അരുന്ധതി ഫസ്റ്റ് റണ്ണറപ്പും തൃശൂര്‍ കൊരട്ടി സ്വദേശി ഏയ്ഞ്ചല്‍ ബെന്നി സെക്കന്‍ഡ് റണ്ണറപ്പുമായി.
300 മത്സരാര്‍ഥികളില്‍നിന്ന് വിവിധ മത്സരങ്ങളില്‍ വിജയികളായെത്തിയ 19 പേരാണ് മിസ് കേരള 24-ാമത് പതിപ്പിന്റെ അവസാനഘട്ട മത്സരത്തിലുണ്ടായിരുന്നത്. ഫൈനലില്‍ മൂന്നു റൗണ്ടുകളാണ് ഉണ്ടായിരുന്നത്.
മിസ് ഫിറ്റ്‌നസ്, മിസ് ബ്യൂട്ടിബുള്‍ സ്‌മൈല്‍ റോസ്മി ഷാജിയും മിസ് ബ്യൂട്ടിഫുള്‍ ഐസ് ആയി ഏയ്ഞ്ചല്‍ ബെന്നിയെയും തിരഞ്ഞെടുത്തു. അദ്രിക സഞ്ജീവ് ആണ് മിസ് ടാലന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. ഗ്രാന്‍ഡ് കേരള കണ്‍സ്യൂമര്‍ ഫെസ്റ്റിവലിന്റെ ഭാഗമായാണു ‘മിസ് കേരള 2024’ ഫൈനല്‍.
മിസ് കേരള 2024 കിരീടം : ബിരുദ വിദ്യാർത്ഥിനി മേഘ ആന്റണിക്ക്;കോട്ടയം സ്വദേശി അരുന്ധതി ഫസ്റ്റ് റണ്ണറപ്പ്
Written by Taniniram
Published on: