ശ്രീ പത്മനാഭന്റെ (Sree Padmanabha Swamy Temple) മുന്നില്‍ കലാ വിസ്മയം നിറച്ച് 408 പേര്‍ അണിനിരന്ന മെഗാ തിരുവാതിര വിസ്മയമായി.
സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതി പ്രകാരം പരിശീലനം പൂര്‍ത്തിയാക്കിയ കലാകാരികളുടെ മെഗാ തിരുവാതിര ഇന്ന് നടന്നത് . പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ അരങ്ങേറിയ തിരുവാതിര വീക്ഷിക്കാന്‍ നിരവധി പേര്‍ എത്തിയിരുന്നു. ഫെലോഷിപ്പ് പരിശീലന പദ്ധതിക്ക് കീഴില്‍ കലാപഠനം നടത്തുന്ന 408 കലാകാരികളാണ് തിരുവാതിരയില്‍ അണിനിരന്നത്. ജില്ലയില്‍ പരിശീലനം നല്‍കുന്ന 12 ഫെലോഷിപ്പ് കലാകാരര്‍ ചേര്‍ന്നാണ് തിരുവാതിര അഭ്യസിപ്പിച്ചത്.
സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ബൃഹത് പദ്ധതിയാണ് വജ്രജൂബിലി ഫെല്ലോഷിപ് പദ്ധതി .സൗജന്യമായി കലകള്‍ അഭ്യസിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശം. തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളുമായി ചേര്‍ന്നാണ് ഈ പദ്ധതി . തിരുവനന്തപുരം ജില്ലയില്‍ ബ്ലോക്ക് മുന്‍സിപ്പാലിറ്റി, കോര്‍പറേഷന്‍ ഉള്‍പ്പെടെ 16 ക്ലസ്റ്ററുകളാണ് ഉള്ളത്. സംഗീതം, നൃത്തം, ചിത്രരചന, ഉപകരണസംഗീതം, നാടന്‍ കലാ രൂപങ്ങള്‍, മാപ്പിള കല എന്നിവയൊക്കെ സൗജന്യമായി അഭ്യസിപ്പിക്കുന്നു. ഏകദേശം 150000 പഠിതാക്കളാണ് ജില്ലയില്‍ ഈ പദ്ധതിയുടെ കീഴില്‍ പഠിതാക്കളായുള്ളത്. തിരുവനന്തപുരം ജില്ലാ കോര്‍ഡിനേറ്റര്‍ അപര്‍ണ പ്രേം നേതൃത്വം നല്‍കിയ ഈ പ്രോഗ്രാമില്‍
വിവിധ കലാസാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു