കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്ക് നേരെ മോശം ആംഗ്യവുമായി മീഡിയവൺ റിപ്പോർട്ടർ; പ്രതിഷേധത്തിന് പിന്നാലെ മാപ്പുമായി മാധ്യമപ്രവർത്തകൻ

Written by Taniniram

Published on:

കേരളാഹൗസില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ബഡ്ജറ്റിന്റെ പ്രതികരണമെടുക്കാന്‍ എത്തിയ മീഡിയവണ്‍ മാധ്യമപ്രവര്‍ത്തകന്റെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റം വിമര്‍ശനത്തിന് വിധേയമാകുന്നു. രാഷ്ട്രീയമായി വിയോജിപ്പുണ്ടെങ്കിലും വ്യക്തിപരമായ അധിക്ഷേപം ഒരു മാധ്യമപ്രവര്‍ത്തകന്റെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുണ്ടായിരിക്കുന്നത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും സുരേഷ് ഗോപിയെ രാഷ്ട്രീയമായി എതിര്‍ക്കുന്നവരടക്കം പ്രതിഷേധവുമായി രംഗത്തെത്തിയതോടെ മാപ്പ് പറഞ്ഞ് തടിയൂരാനുളള ശ്രമത്തിലാണ് മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ തൗഫീക്ക് അസ്‌ലാം.

മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ തൗഫീക്ക് അസ്‌ലാമിന്റെ പ്രതികരണം

കേന്ദ്ര ബജറ്റ് അവതരണം കഴിഞ്ഞപ്പോള്‍ ഡല്‍ഹി കേരള ഹൗസില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണത്തിനായി ഇന്ന് ഉച്ചയ്ക്ക് ശേഷം പോയിരുന്നു. കേരളത്തോടുള്ള ബജറ്റിലെ അവഗണന അടക്കമുള്ള പ്രതിപക്ഷ ആരോപണത്തില്‍ പ്രതികരണം തേടിയാണ് ചെന്നത്. അദ്ദേഹം ബൈറ്റ് നല്‍കി പോയ ഉടന്‍ തമാശയായി ഞാന്‍ കാട്ടിയ അംഗവിക്ഷേപത്തോട് പ്രതികരിച്ചു കൊണ്ടുള്ള കുറിപ്പുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കാണുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്റെ ഭാഗത്ത് നിന്നും ഇത്തരം പെരുമാറ്റം ഉണ്ടാകാന്‍ പാടില്ലായിരുന്നു എന്നു തിരിച്ചറിയുന്നു. എന്റെ സ്ഥാപനം അംഗീകരിക്കുന്ന പെരുമാറ്റവുമല്ല അത്. അദ്ദേഹത്തെ ആക്ഷേപിക്കണമെന്നോ പരിഹസിക്കണമെന്നോ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. മന്ത്രിയോടെന്നല്ല, ഒരാളോടും അങ്ങിനെ പെരുമാറരുത് എന്ന് ഞാന്‍ തിരിച്ചറിയുന്നു.
കരുതിക്കൂട്ടിയല്ലെങ്കില്‍ പോലും എന്റെ പെരുമാറ്റം അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരില്‍ രോഷവും വിഷമവും സൃഷ്ടിച്ചിട്ടുണ്ട് എന്ന് ഞാന്‍ മനസിലാക്കുന്നു. സംഭവിച്ചു പോയ പിഴവില്‍ ക്ഷമ ചോദിക്കുന്നു.

See also  ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത ; ഓറഞ്ച് അലര്‍ട്ട് നാല് ജില്ലകളില്‍…

Leave a Comment