കൊല്ലം: സംസ്ഥാനത്ത് ലഹരിവേട്ട തുടരുന്നു. കൊല്ലത്ത് യുവതി 50 ഗ്രാം എംഡിഎംഎയുമായി പോലീസ് പിടിയിലായി. കസ്റ്റഡിയിലെടുത്ത പ്രതിയെ മെഡിക്കല്‍ പരിശോധന നടത്തിയപ്പോള്‍ യുവതി സ്വകാര്യഭാഗത്ത് എംഡിഎംഎ ഒളിപ്പിച്ചു വച്ചിരിക്കുന്നതായി കണ്ടെത്തി. 40.45 ഗ്രാം എംഡിഎംഎയാണ് മെഡിക്കല്‍ സംഘം സ്വകാര്യഭാഗത്ത് നിന്ന് കണ്ടെടുത്തത്. പെരിനാട് ഇടവട്ടം സ്വദേശിനിയായ 34 കാരിയായ യുവതിയാണ് അനില രവീന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു.
ശക്തികുളങ്ങര പൊലീസും സിറ്റി ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് യുവതിയെ സാഹസികമായി പിടികൂടിയത്. ബെംഗളൂരുവില്‍ നിന്ന് MDMA യുമായി യുവതി കാറില്‍ വരുകയായിരുന്നു. നീണ്ടകര പാലത്തിനു സമീപം പൊലീസ് കാറിന് കൈ കാണിച്ചെങ്കിലും അതിവേഗത്തില്‍ നിര്‍ത്താതെ പോയി. പോലീസ് കാര്‍ പിന്തുടര്‍ന്ന് തടഞ്ഞ് നിര്‍ത്തി. കാറില്‍ ഒളിപ്പിച്ച നിലയിലായിരുന്ന എംഡിഎംഎ കണ്ടെത്തുകയായിരുന്നു. യുവതി ഇതിന് മുമ്പും MDMA കേസില്‍ അറസ്റ്റിലായിട്ടുണ്ട്.