തിരുവനന്തപുരം പാളയം ജംഗ്ഷനില്‍ മേയര്‍ ആര്യരാജേന്ദ്രനുമായി (Mayor Arya Rajendran) തര്‍ക്കം. ഇരുവരുടെയും തര്‍ക്കത്തിന്റെ വീഡിയോ തനിനിറം പുറത്ത് വിട്ടിരുന്നു. തുടര്‍ന്ന് മേയറുടെ പരാതിയില്‍ തമ്പാനൂര്‍ ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ കന്റോണ്‍മെന്റ് പോലീസ് കേസെടുത്ത് കസ്റ്റഡിയിലെടുത്തു. പിന്നീട് ഇദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടു. മേയറോടൊപ്പം ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയും ഉണ്ടായിരുന്നു.
പട്ടം പ്ലാമൂട് ഭാഗത്ത് വെച്ചാണ് എംഎല്‍യും മേയറും സഞ്ചരിച്ച വാഹനവും കെഎസ്ആര്‍ടിസി ബസും തമ്മില്‍ സൈഡ് കൊടുക്കുന്നതിന്റെ പേരില്‍ തര്‍ക്കമുണ്ടായത്. മേയറാണ് തനിക്ക് മേല്‍ കയ്യേറ്റത്തിന് ശ്രമിച്ചതെന്ന് ഡ്രൈവര്‍ യദു പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. തന്റെ ജോലി തെറിപ്പിക്കുമെന്ന ഭീക്ഷണിയുമുണ്ടായതായി ഇദ്ദേഹം ആരോപിക്കുന്നു.