- Advertisement -
കോഴിക്കോട് (Calicut) : പഞ്ചാരക്കൊല്ലിയിലെ ജനങ്ങൾക്ക് ആശ്വാസമായി ഉറങ്ങാൻ കഴിയട്ടെയെന്ന് ആശംസിച്ച് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. (Forest Minister A. K. Saseendran wished the people of Pancharakoli to rest in peace.) നരഭോജി കടുവ ചത്തത് ജനങ്ങൾക്ക് ആശ്വാസമാണ്. ചത്തെങ്കിലും കടുവയെ പിടികൂടാൻ വനം വകുപ്പ് നടത്തിയ വെല്ലുവിളികൾ നിറഞ്ഞ ശ്രമത്തെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
കടുവയുടെ സാന്നിധ്യം സ്പോട്ട് ചെയ്ത വയനാട്ടിലെ മറ്റ് മൂന്ന് സ്ഥലങ്ങളിൽ ടാസ്ക് ഫോഴ്സ് സ്പെഷ്യൽ ഡ്രൈവ് തുടരും. വയനാട് ജില്ലയിൽ മൂന്നോ നാലോ ഇടത്ത് കടുവയുടെ സാന്നിധ്യമുള്ളതായി നാട്ടുകാരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അവിടെയാണ് പരിശോധന തുടരുകയെന്നും മന്ത്രി അറിയിച്ചു.