Thursday, April 3, 2025

ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ മാതൃഭൂമി ക്യാമറമാന് ദാരുണാന്ത്യം

Must read

- Advertisement -

ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ പാലക്കാട് കാട്ടാന ആക്രമണത്തില്‍ മാതൃഭൂമി ന്യൂസ് ക്യാമറമാന്‍ എ.വി മുകേഷിന് (34) ദാരുണാന്ത്യം. ഇന്ന് രാവിലെയാണ്‌ ദുരന്തമുണ്ടായത്.

കാടിന്റെ വന്യ സൗന്ദര്യം പകര്‍ത്തുകയെന്ന മുകേഷിന്റെ ലക്ഷ്യമാണ് വലിയൊരു ദുരന്തത്തിലേക്ക് വഴിമാറിയത്. മലമ്പുഴ പനമരക്കാടിന് സമീപം കാട്ടാര്‍ മുറിച്ച് കടക്കുന്ന കാട്ടാന കൂട്ടങ്ങളെ ക്യാമറയില്‍ ഒപ്പിയെടുക്കാന്‍ പോയതാണ് മുകേഷ്. ദൃശ്യങ്ങള്‍ പകര്‍ത്തി കൊണ്ടിരിക്കെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റയുടന്‍ പാലക്കാട് ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. ദീര്‍ഘകാലം ഡല്‍ഹി മാതൃഭൂമി ബ്യൂറോയില്‍ ജോലി ചെയ്തു വരികയായിരുന്നു 34കാരനായ എ വി മുകേഷ്. ഒരു വര്‍ഷം മുന്‍പാണ് പാലക്കാട് ബ്യൂറോയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. മാതൃഭൂമി ഡോട്ട്കോമിൽ പാർശ്വവത്ക്കരിക്കപ്പെട്ട മനുഷ്യരെ അടയാളപ്പെടുത്തുന്ന ‘അതിജീവനം’ എന്ന കോളം എഴുതിയിരുന്നു. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താൻ വീട്ടിൽ പരേതനായ ഉണ്ണിയുടേയും ദേവിയുടേയും മകനാണ്. ഭാര്യ: ടിഷ.

See also  വിഷുക്കൈനീട്ടം നൽകാൻ പുതുപുത്തൻ നോട്ടുകളുമായി റിസർവ് ബാങ്ക്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article