Written by Taniniram1

Published on:

മാസപ്പടി വിവാദത്തിൽ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണയും ഉൾപ്പെടെ 12 പേര്‍ക്ക്‌ നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവ്‌. ഹർജിക്കാരൻ ചൂണ്ടിക്കാണിച്ച എതിർകക്ഷികളായ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള 12 പേർക്കെതിരേയാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

ആദായനികുതി സെറ്റിൽമെന്റ് ബോർഡിന്റെ രേഖയിലെ കാര്യങ്ങൾ പ്രകാരമാണ് കളമശ്ശേരി സ്വദേശിയായ ഗിരീഷ് ബാബു വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത്. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലായിരുന്നു ആദ്യം ഹർജി നൽകിയത്. എന്നാൽ ഹർജി തള്ളിയതിനെത്തുടർന്ന് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

See also  ചെന്നൈയെ സഹായിക്കാൻ മലയാളികൾ തയ്യാറാവണം: മുഖ്യമന്ത്രി

Related News

Related News

Leave a Comment