Friday, April 4, 2025

എന്റെ മക്കളെ തുണ്ടം കണ്ടിച്ചിട്ടാലും അവര്‍ ബി.ജെ.പിയില്‍ പോകില്ല;അനില്‍ ആന്റണി മകനെ പോലെ; മറിയാമ്മ ഉമ്മന്‍

Must read

- Advertisement -

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസിനായി കുടുംബം മുഴുവന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ഇറങ്ങുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍ (mariamma ommen) . ‘ഉമ്മന്‍ ചാണ്ടിയില്ലാത്ത ആദ്യ തെരഞ്ഞെടുപ്പാണിത്. ഇതുവരെ താന്‍ ഒരു തെരഞ്ഞെടുപ്പിനും പ്രചാരണത്തിന് ഇറങ്ങിയിട്ടില്ല. മകളായ അച്ചു ഉമ്മന്‍ ബി.ജെ.പിയില്‍ പോകുമെന്ന അഭ്യൂഹങ്ങള്‍ കേട്ടു. ചാണ്ടി ഉമ്മനെക്കുറിച്ചും ചില അപവാദങ്ങള്‍ കേട്ടു. തന്റെ മക്കളെ തുണ്ടം കണ്ടിച്ചിട്ടാലും അവര്‍ ബി.ജെ.പിയില്‍ പോകില്ല. അത് അറിയിക്കാന്‍ കൂടി വേണ്ടിയാണ് പ്രചാരണത്തിന് ഇറങ്ങുന്നതെന്നും മറിയാമ്മ അറിയിച്ചു.

ഞങ്ങളുടെ കല്യാണം കഴിഞ്ഞതുമുതല്‍ എ.കെ ആന്റണിയുടെ കുടുംബവുമായി നല്ല ബന്ധമാണ്. അനില്‍ ആന്റണിയുമായുള്ളത് വ്യക്തിബന്ധമാണ്. ചാണ്ടി ഉമ്മനെ പോലെ തന്നെയാണ് താന്‍ അനിലെ കാണുന്നത്. അനിലും പത്മജയും ബി.ജെ.പിയില്‍ പോയത് ഒരുപാട് വേദനിപ്പിച്ചു. എന്നാല്‍ കൂടുതല്‍ വേദനിപ്പിച്ചത് താന്‍ മകനെപോലെ കണ്ടിരുന്ന അനില്‍ പോയപ്പോഴാണെന്നും മറിയാമ്മ ഉമ്മന്‍ പറഞ്ഞു. ഇന്‍ഡ്യ മുന്നണി ജയിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. അതിന് വേണ്ടി താന്‍ പ്രാര്‍ഥിക്കുന്നുണ്ട്. പ്രചാരണത്തിന് മാത്രമാണ് കുടുംബം ഒന്നടങ്കം ഇറങ്ങുന്നത്. മറിയാമ്മ ഉമ്മന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ ഫേസ് ബുക്ക് അക്കൗണ്ടില്‍ കോണ്‍ഗ്രസിനായി വോട്ട് അഭ്യര്‍ത്ഥിച്ച് കുറിപ്പും പോസ്റ്റ് ചെയ്തു.

ഉമ്മന്‍ ചാണ്ടി ഇല്ലാത്ത ആദ്യ പൊതുതിരഞ്ഞെടുപ്പാണ് നമ്മള്‍ ആഭിമുഖീകരിക്കുന്നത്… അവസാന നാളുകളില്‍ പോലും ഐക്യജനാധിപത്യ മുന്നണിക്കുവേണ്ടി പ്രയത്‌നിച്ച അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ നിങ്ങളുടെ മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല എന്നറിയാം. ഈ തിരഞ്ഞെടുപ്പ് രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണ്. ഇത്തവണയും വര്‍ഗ്ഗീയ -ഏകാധിപത്യ ശക്തികള്‍ അധികാരത്തില്‍ വന്നാല്‍ ഇനിയൊരു തിരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്ന് ഭയപ്പെടേണ്ട സാഹചര്യമാണ്… കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന വര്‍ഗീയ – കോര്‍പ്പറേറ്റ് ഭരണത്തിനെതിരെയും കേരളത്തിലെ ജനദ്രോഹഭരണത്തിനെതിരെയും ഒരുമിക്കേണ്ട കാലമാണിത്.. ആ ഉത്തരവാദിത്തം എല്ലാ കുടുംബങ്ങളും പ്രത്യേകിച്ച് കോണ്‍ഗ്രസ് കുടുംബങ്ങങ്ങളും ഏറ്റെടുക്കണം. ഈ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് എന്റെ മകന്‍ അഡ്വ. ചാണ്ടി ഉമ്മന്‍ എം.എല്‍.എ. നിലവില്‍ പ്രവര്‍ത്തന രംഗത്തുണ്ട്.വരും ദിവസങ്ങളില്‍ എത്താന്‍ കഴിയാവുന്ന എല്ലാ ഭവനങ്ങളിലും അദ്ദേഹം എത്തിച്ചേരും. അതോടൊപ്പം ജീവിതത്തില്‍ ആദ്യമായി ഞാനും അനാരോഗ്യം വകവെക്കാതെ പ്രചരണത്തിനായി ഇറങ്ങുകയാണ്.മക്കള്‍ മറിയ ഉമ്മനും , അച്ചു ഉമ്മനും പ്രചരണപ്രവര്‍ത്തനങ്ങളില്‍ സജീവമായും ഉണ്ടാകും. അതൊന്നും ഉമ്മന്‍ചാണ്ടിയ്ക്ക് പകരമാവില്ല എന്നറിയാം. ഈ രാജ്യത്തെ മതേതരത്വവും ജനാധിപത്യവും നമ്മുടെ ഭരണഘടനയും സംരക്ഷിക്കുന്നതിനായി രാഹുല്‍ഗാന്ധിയോടൊപ്പവും നിങ്ങള്‍ ഓരോരുത്തരോടൊപ്പവും ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുമെന്നറിയിക്കുന്നു. സ്‌നേഹപൂര്‍വ്വം മറിയാമ്മ ഉമ്മന്‍

See also  താനൂർ കസ്റ്റഡി കൊലപാതകം, ഫൊറൻസിക് സംഘത്തിന്റെ പരിശോധന പൂർത്തിയായി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article